26 C
Trivandrum
Friday, September 22, 2023

കേദാർനാഥ് യാത്രയുടെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു

Must read

ഏപ്രിൽ 25ന് കേദാർനാഥ് യാത്ര ആരംഭിക്കും. രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. ഈ വർഷത്തെ കേദാർനാഥ് യാത്രയ്ക്കുള്ള രജിസ്ട്രേഷൻ ഫെബ്രുവരി 21 ന് ആരംഭിച്ചു. കേദാർനാഥ് യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തർ ആദ്യം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.

ഓൺലൈനായും ഓഫ്‌ലൈനായും രജിസ്‌ട്രേഷൻ നടത്താം. ഓഫ്‌ലൈൻ രജിസ്‌ട്രേഷൻ സോൻഭദ്രയിൽ എത്തിയതിന് ശേഷം മാത്രമേ നടത്താനാകൂ. സ്ലോട്ടുകളുടെ ലഭ്യത അനുസരിച്ച് ഭക്തർക്ക് ദർശന തിയതി അനുവദിക്കും. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിന് മൂന്ന് ഓപ്ഷനുകളാണ് ഉള്ളത്.

ടെക്സ്റ്റ് മെസേജ് ആയോ വാട്സ്ആപ്പ് മെസേജ് ആയോ അയക്കാം: യാത്ര എന്ന് ടൈപ്പ് ചെയ്ത് +918394833833 എന്ന മൊബൈൽ നമ്പറിലേക്ക് അയയ്ക്കുക.

ടോൾ ഫ്രീ നമ്പർ: ടോൾ ഫ്രീ നമ്പറായ 01351364 വഴിയും രജിസ്റ്റർ ചെയ്യാം.

ആപ്പ് വഴി രജിസ്റ്റർ ചെയ്യാം: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നിങ്ങൾക്ക് ടൂറിസ്റ്റ് കെയർ ഉത്തരാഖണ്ഡ് എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. ഇതുവഴിയും കേദാർനാഥ് യാത്രയ്ക്ക് രജിസ്റ്റർ ചെയ്യാം.

യാത്രയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിന് പണം നൽകേണ്ടതില്ല. മുഴുവൻ രജിസ്ട്രേഷനും സൗജന്യമായാണ് നടത്തുന്നത്. ആറ് ആഴ്ചയിൽ കൂടുതലായ ഗർഭിണികൾ, 13 വയസ്സിന് താഴെയുള്ള കുട്ടികൾ, 75 വയസ്സിനു മുകളിൽ പ്രായമുള്ളവർ എന്നീ വിഭാ​ഗങ്ങളിൽപ്പെട്ടവർക്ക് യാത്രയ്ക്കായി രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article