മണ്ണാർക്കാട് അട്ടപ്പാടിയിൽ മധുവെന്ന യുവാവിനെ ആൾക്കൂട്ടം വിചാരണ നടത്തി ക്രൂരമായി മർദിച്ചു കൊന്ന കേസിൽ അന്തിമ വിധി ഈ മാസം 30 ന്, മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയാണ് കേസിൽ വിധി പറയുന്നത്. സംഭവം നടന്ന് അഞ്ച് വർഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂർത്തിയായതും വിധി വരുന്നതും.