പട് ന: മദ്യലഹരിയിൽ മയങ്ങിപ്പോയ വരൻ വിവാഹ ചടങ്ങു മറന്നു. വരനെ കാത്തുനിന്നു മടുത്ത വധുവും കുടുംബവും ചടങ്ങുപേക്ഷിച്ചു
മടങ്ങി. മദ്യനിരോധനം നിലവിലുള്ള ബിഹാറിലെ ഭാഗൽപൂർ സുൽത്താൻ ഗഞ്ചിലാണു സംഭവം. ഞായറാഴ്ച രാത്രി വൈകി മദ്യപിച്ചു ലക്കുകെട്ടുറങ്ങിയ വരൻ ഉറക്കം ഉണർന്നതു ചൊവ്വാഴ്ച. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിവാഹ ചടങ്ങു ഉപേക്ഷിച്ചാണ് വധുവും ബന്ധുക്കളും മടങ്ങി പോയത്.
വരനും വീട്ടുകാരും ചൊവ്വാഴ്ച വധുവിന്റെ വീട്ടിലെത്തിയതോടെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാവുകയും ചെയ്തു. ഉത്തരവാദിത്തമില്ലാത്ത വരനെ തനിക്കു വേണ്ടെന്നു വധു തീർത്തു പറഞ്ഞു. വിവാഹ ചടങ്ങിനു ചെലവായ പണം തിരിച്ചു കിട്ടണമെന്നു വധുവിന്റെ വീട്ടുകാരും