​ഡി കെ ശിവകുമാർ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങുകൾ ലളിതമായിരിക്കും

ബെംഗളൂരു: നീണ്ട കാത്തിരിപ്പുകൾക്ക് ഒടുവിൽ കർണാടക സംസ്ഥാനത്തിന്റെ 25-ാമത് മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജ്ഭവനിലെ (ലോക് ഭവൻ) പ്രത്യേക ചടങ്ങിലായിരിക്കും അദ്ദേഹം സത്യവാചകം ചൊല്ലുക. തലസ്ഥാന നഗരമായ ബെംഗളൂരുവിലെ കനത്ത ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് സത്യപ്രതിജ്ഞാ ചടങ്ങുകൾ വളരെ ലളിതമായി മാത്രമായിരിക്കും നടത്തുകയെന്ന് നിയുക്ത മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.​ ബെംഗളൂരു നഗരത്തിലെ ജനജീവിതത്തെ ബാധിക്കാതിരിക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. “നഗരത്തിലെ കുഴപ്പങ്ങൾ ഒഴിവാക്കാനും സാധാരണക്കാരായ ജനങ്ങളെ…

Read More

കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെട്ടു. സഭയിൽ നടന്ന ശക്തമായ മത്സരത്തിൽ വലിയ ഭൂരിപക്ഷത്തോടെയാണ് അവർ ഈ പദവിയിലേക്ക് ഉയർന്നത്. ഷാനിമോൾ ഉസ്മാന് 99 വോട്ടുകൾ ലഭിച്ചപ്പോൾ, ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായ മുഹമ്മദ് മുഹ്സിന് 34 വോട്ടുകൾ മാത്രമാണ് നേടാനായത്.​ ബിജെപി എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് പൂർണ്ണമായും വിട്ടുനിന്നു. സഭയിലെ 4 അംഗങ്ങൾ വോട്ട് രേഖപ്പെടുത്താതിരുന്നപ്പോൾ, സ്പീക്കറും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. പുതിയ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഷാനിമോൾ ഉസ്മാനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും…

Read More

പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

തിരുവനന്തപുരം: പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്കൂളിൽ നവാഗതരെ സ്വീകരിക്കുന്ന പ്രവേശന ഉത്സവവും വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും പ്രൗഢഗംഭീരമായി നടന്നു. പിടിഎ പ്രസിഡന്റ് ശ്രീമതി നയന ഷമീറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്. ഹെഡ്മിസ്ട്രസ് ശ്രീമതി അനീഷ് ജ്യോതി ടീച്ചർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. കരൂർ വാർഡ് മെമ്പർ ശ്രീമതി ശാലിനി പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന തല പ്രവേശന ഉത്സവ ഗാനവും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രവേശനോത്സവ…

Read More

മാസപ്പടി കേസ്: സിഎംആർഎല്ലിന്റെ ഹർജിയിൽ വെള്ളിയാഴ്ച വിധി; വീണ വിജയനെതിരായ ഇഡി അന്വേഷണം തുടരാം

കൊച്ചി: മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ (CMRL) നൽകിയ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വരും വെള്ളിയാഴ്ച വിധി പറയും. അതുവരെ കമ്പനിക്കെതിരെ തുടർനടപടികൾ പാടില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കോടതി നിർദേശം നൽകി. എന്നാൽ, ഈ ഇടക്കാല ആശ്വാസം ഹർജി നൽകിയ സിഎംആർഎല്ലിന് മാത്രമാണ് ബാധകം. അപ്പീലിൽ കക്ഷിയല്ലാത്ത മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ ഇരുവിഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് കേസ്…

Read More

പി.കെ. ശശിയുടെ ഡിഎംഎഫ് സിഎംപിയിലേക്ക്? ലയന ചർച്ചകൾ അവസാന ഘട്ടത്തിൽ; പാലക്കാട് നിർണായക യോഗം ഉടൻ

പാലക്കാട്‌: സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട പി.കെ. ശശിയുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫോറം (ഡിഎംഎഫ്), സിഎംപിയിൽ (കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി) ലയിക്കുകയോ അല്ലെങ്കിൽ ഒരുമിച്ച് പ്രവർത്തിക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും, സിഎംപിയിൽ ലയിക്കണോ അതോ ഒരുമിച്ച് മുന്നോട്ട് പോകണോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും പി.കെ. ശശി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മന്ത്രി സി.പി. ജോൺ പങ്കെടുക്കുന്ന ഒരു സുപ്രധാന യോഗം ഉടൻ തന്നെ പാലക്കാട് വെച്ച് ചേരുന്നുണ്ട്.​ സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന്,…

Read More

മുഖ്യമന്ത്രി വി ഡി സതീശനെ അപമാനിച്ച് പോസ്റ്റിട്ടതിന് സസ്‌പെൻഷനിലായ പ്രിൻസിപ്പലിന്റെ സസ്‌പെൻഷൻ പിൻവലിച്ചു; വിരമിക്കൽ ദിനത്തിൽ ആശ്വാസം

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ ഫേസ്ബുക്കിലൂടെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സസ്പെൻഷനിലായ സ്കൂൾ പ്രിൻസിപ്പലിന് വിരമിക്കൽ ദിനത്തിൽ ആശ്വാസം. സസ്പെൻഷൻ നടപടി അടിയന്തരമായി പിൻവലിക്കാൻ മുഖ്യമന്ത്രി നൽകിയ നിർദേശം ഒറ്റ ദിവസം കൊണ്ട് നടപ്പിലായതോടെയാണ് ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. ജവാദിന് ആശ്വാസകരമായ വിരമിക്കൽ സാധ്യമായത്. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് തന്നെ സസ്‌പെൻഷൻ പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.​ കഴിഞ്ഞ ദിവസമാണ് എസ്. ജവാദിനെതിരെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഷൻ നടപടി…

Read More

കിഫ്ബിയിൽ നിയന്ത്രണം കടുപ്പിക്കാൻ യുഡിഎഫ് സർക്കാർ; സമഗ്ര പരിശോധനയ്ക്ക് ഉത്തരവ്

തിരുവനന്തപുരം: കിഫ്ബിയുടെ (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്) പ്രവർത്തനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യുഡിഎഫ് സർക്കാർ ഒരുങ്ങുന്നു. കിഫ്ബിയുടെ പ്രവർത്തന ഘടന പൂർണ്ണമായി പുനഃപരിശോധിക്കാനും ഇവിടെ നടന്നിട്ടുള്ള നിയമനങ്ങളിൽ സമഗ്രമായ പരിശോധന നടത്താനുമാണ് സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനങ്ങൾ പൂർണ്ണമായും റദ്ദാക്കും. നിലവിൽ കിഫ്ബി നേരിട്ട് നിയമിച്ച 400 ഓളം കരാർ ജീവനക്കാരുണ്ട്. ഇതിൽ ഒരു ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങുന്ന 50 ലധികം പേരാണുള്ളത്. കൂടാതെ ടെക്നിക്കൽ റിസോഴ്സ് സെന്ററിൽ…

Read More

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിൽ സിപിഎമ്മിന് കനത്ത തിരിച്ചടി. കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (മൂന്ന്) കോടതി തള്ളി.​ ഇഡി ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുണ്ടായ ഈ ആക്രമണം തികച്ചും അപൂർവമായൊരു സംഭവമാണെന്ന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിൽ മജിസ്ട്രേറ്റ് ടാനി മറിയം ജോസ് വ്യക്തമാക്കി. പ്രതികൾ നടത്തിയ അക്രമങ്ങൾ മാധ്യമങ്ങളിലൂടെ ജനങ്ങൾ തത്സമയം കണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം…

Read More

നെടുമങ്ങാട് എംഎൽഎ യുടെ വിദ്യാഭ്യാസ അവാർഡ് ‘മികവുത്സവം 2026’ എൽ.വി.എച്ച്.എസ് പോത്തൻകോടിന് സുവർണ്ണ നിമിഷം

തിരുവനന്തപുരം: നെടുമങ്ങാട് എംഎൽഎ ജി. ആർ അനിൽ ഏർപ്പെടുത്തിയ നെടുമങ്ങാട് മണ്ഡലം വിദ്യാഭ്യാസ അവാർഡ് – ‘മികവുത്സവം 2026’ പുരസ്കാര വിതരണത്തിൽ തിരുവനന്തപുരം ജില്ലയിൽ SSLC ക്ക്‌ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് (Full A+) നേടിയ വിദ്യാലയത്തിനുള്ള അവാർഡ് എൽ.വി.എച്ച്.എസ് (LVHS) പോത്തൻകോട് സ്വന്തമാക്കി. ചടങ്ങിൽ വെച്ച് വിദ്യാലയത്തിനു വേണ്ടിയുള്ള അവാർഡ് ഹെഡ്മിസ്ട്രസ്സ് അനീഷ് ജ്യോതി ടീച്ചർ, ജയകുമാർ ഐഎഎസ് (Jayakumar IAS), ജി. ആർ. അനിൽ എംഎൽഎ എന്നിവരിൽ നിന്നും ഏറ്റുവാങ്ങി. പുരസ്കാര…

Read More

കിഫ്ബിയിൽ പിടിമുറുക്കാൻ സർക്കാർ: വരുമാനമുള്ള പദ്ധതികളിലേക്ക് മാറും; വൻ അലവൻസുകൾ വെട്ടിക്കുറച്ചേക്കും

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) പ്രവർത്തനങ്ങളിലും ധനസമാഹരണ രീതികളിലും വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കിഫ്‌ബിയെ സ്വന്തം നിയന്ത്രണത്തിലാക്കാൻ സർക്കാർ ഒരുങ്ങുന്നു. മുഖ്യമന്ത്രി അധ്യക്ഷനും ധനമന്ത്രി ഉപാധ്യക്ഷനുമായ ഡയറക്ടർ ബോർഡ് നിലവിലുണ്ടെങ്കിലും, കഴിഞ്ഞ പത്തു വർഷത്തെപ്പോലെ കിഫ്ബിയെ ഇനി സ്വതന്ത്രമായി വിടേണ്ടതില്ലെന്നാണ് പുതിയ യുഡിഎഫ് സർക്കാരിന്റെ തീരുമാനം. കിഫ്ബിയുടെ മേൽ ധനവകുപ്പിന്റെ കർശന നിയന്ത്രണം കൊണ്ടുവരികയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കിഫ്ബിയുടെ പ്രവർത്തന ശൈലി എപ്രകാരം മാറ്റണമെന്നതിനെക്കുറിച്ച് പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും….

Read More