തൃശ്ശൂരിൽ അർധരാത്രിയിൽ വൻ അപകടം; തമിഴ്‌നാട് സ്വദേശികളായ 8 വിദ്യാർഥികൾക്ക് ദാരുണാന്ത്യം
തൃശ്ശൂരിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറി എട്ട് വിദ്യാർഥികൾ മരിച്ചു. തമിഴ്‌നാട് ദിണ്ടിഗലിലെ പി.എസ്.എൻ.എ എഞ്ചിനീയറിങ് കോളേജിൽ നിന്ന് വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. കൈപമംഗലം പനമ്പിക്കുന്ന് സെന്ററിൽ വെള്ളിയാഴ്ച രാത്രി 11:42ഓടെയായിരുന്നു അപകടം. സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), പ്രസന്ന (മധുര), യുവസഞ്ജിത് (20, ദിണ്ടിഗൽ) എന്നിവരടക്കമുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാറിലുണ്ടായിരുന്ന ഏഴുപേർ സംഭവസ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്.ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് അമിതവേഗത്തിൽ…
