പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ്: തിരുവനന്തപുരത്ത് സി.പി.എം നേതാക്കളുടെ കുത്തിയിരുപ്പ് പ്രതിഷേധം
തിരുവനന്തപുരം: എക്സാലോജിക്-സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ വ്യാപക പരിശോധന. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകൾ ഉൾപ്പെടെ കേരളത്തിലും ബെംഗളൂരുവിലുമായി പത്തിടങ്ങളിലാണ് ഇഡി ഒരേസമയം റെയ്ഡ് നടത്തുന്നത്. തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനിലുള്ള വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയത്. ഇതിന് പുറമെ പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും, സിഎംആർഎൽ എം.ഡി ശശിധരൻ…
