ഉമ്മൻചാണ്ടി കാരുണ്യ സ്പർശം: അണ്ടൂർ സ്നേഹസാഗരത്തിൽ ഉച്ചഭക്ഷണ വിതരണം നടത്തി
പോത്തൻകോട്: ഉമ്മൻചാണ്ടി കാരുണ്യ സ്പർശം ‘ആർദ്രം അന്നം പുണ്യം’ പ്രതിമാസ ഉച്ചഭക്ഷണ വിതരണ പരിപാടി അണ്ടൂർ സ്നേഹസാഗരം ഫൗണ്ടേഷനിൽ വച്ച് നടന്നു. പോത്തൻകോട് പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ആർ.എസ്. വിനോദ് മണിയുടെ ആമുഖ പ്രഭാഷണത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എം.ആർ. ഷാനവാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്നേഹസാഗരം ഫൗണ്ടേഷൻ ചെയർമാൻ ജനാബ് നൗഷാദ് ബാഖവി അനുഗ്രഹ പ്രഭാഷണം നടത്തി….
കേരളത്തിൽ തുലാവർഷം ഉടൻ എത്തും; 5 ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്
കേരളത്തിൽ വൈകുന്നേരങ്ങളിൽ മിക്ക ദിവസങ്ങളിലും മഴ ലഭിക്കുന്നുണ്ടെങ്കിലും തുലാവർഷം ഇതുവരെ ആരംഭിച്ചിട്ടില്ല. എന്നാൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങി തുലാവർഷം ആരംഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ശ്രീലങ്കൻ തീരത്തിനും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ഈ മാസം 17 വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും…
മാസപ്പടി-ഹവാല കേസ്: വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു; അപ്പീൽ നൽകാൻ പിണറായി വിജയൻ
തിരുവനന്തപുരം: മാസപ്പടി-ഹവാല ആരോപണങ്ങളിൽ വിജിലൻസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഒന്ന് വിഭാഗം കേസ് എടുത്തു. കോടതി നിർദ്ദേശത്തെത്തുടർന്ന് അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടുമായി രണ്ട് എഫ്.ഐ.ആറുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹൈക്കോടതിയുടെ കർശന നിലപാടിനു പിന്നാലെയാണ് വിജിലൻസ് ഈ നടപടിയിലേക്ക് കടന്നത്. കേസുകളിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവർ പ്രതികളാണ്. ഇതിൽ ഒന്നാമത്തെ മാസപ്പടി കേസിൽ പിണറായി വിജയനെ പ്രതിയാക്കിയിട്ടുണ്ടെങ്കിൽ, രണ്ടാമത്തെ അഴിമതി…
വോട്ടർപട്ടികയിൽ പേര് ചേർക്കാൻ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ്; 15 മുതൽ 31 വരെ
വോട്ടർപട്ടികയിൽ പേര് ചേർക്കാൻ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ്; 15 മുതൽ 31 വരെ അപേക്ഷിക്കാംവോട്ടർപട്ടികയുടെ പുനഃപരിശോധനയും പുതിയ വോട്ടർമാരുടെ പേര് ചേർക്കലും ലക്ഷ്യമിട്ട് സംസ്ഥാനവ്യാപകമായി പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡി. സജീവ് ബാബു അറിയിച്ചു. 15 മുതൽ 31 വരെ നടക്കുന്ന ഡ്രൈവിന്റെ ഭാഗമായി വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം 6 വിതരണം ചെയ്യും. കൂടാതെ, അപേക്ഷകർക്ക് സഹായം നൽകുന്നതിനായി ഡിജിറ്റൽ ഹെൽപ് ഡെസ്കുകളും ഒരുക്കും. സിറ്റിസൺ സർവീസ്…
അഴൂർ യു.ഐ.ടി കോളേജ് സേവനവാരം സമാപിച്ചു; സമാപനോദ്ഘാടനം അഡ്വ. കൃഷ്ണകുമാർ നിർവഹിച്ചു
അഴൂർ: ഗാന്ധിജയന്തിയോട് അനുബന്ധിച്ച് അഴൂർ യു.ഐ.ടി കോളേജിൽ നടന്നു വന്ന സേവനവാരത്തിന് പ്രൗഢമായ സമാപനം. വാരാചരണത്തിന്റെ സമാപനോദ്ഘാടനം കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മുൻ മെമ്പറും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ അഡ്വ. കൃഷ്ണകുമാർ നിർവഹിച്ചു.ചടങ്ങിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റുമാരായ എ.ആർ. നിസാർ, എം.ആർ. ഷാനവാസ് എന്നിവരും ജനപ്രതിനിധികളായ മനോഹരൻ, ഓമന, രഞ്ജിത്ത് തുടങ്ങിയവരും സംസാരിച്ചു.
മണിക്കൂറുകൾ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ വിട്ടയച്ചു; ഡൽഹി പൊലീസിനെതിരെ വിമർശനം
ഡൽഹി: മണിക്കൂറുകൾ നീണ്ട കസ്റ്റഡിക്ക് ശേഷം പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഡൽഹി പൊലീസ് വിട്ടയച്ചു. പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹത്തെ പാർട്ടി പ്രവർത്തകർ മുദ്രാവാക്യങ്ങളോടെയാണ് സ്വീകരിച്ചത്. കസ്റ്റഡി സമയത്ത് പൊലീസ് ബുദ്ധിമുട്ടിച്ചെന്നും മൂന്നര മണിക്കൂറോളം വാഹനത്തിൽ നഗരം ചുറ്റിച്ചെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കസ്റ്റഡി സമയത്ത് ഭക്ഷണവും മരുന്നും എത്തിക്കുന്നതിനുള്ള മുൻകരുതൽ സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. പൊലീസുകാർ സ്വന്തം ആവശ്യത്തിനായി…
ലോക പാലിയേറ്റീവ് ദിനം: വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വൃദ്ധസദനത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു
പോത്തൻകോട്: ലോക പാലിയേറ്റീവ് ദിനത്തോട് അനുബന്ധിച്ച് വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലുംമൂട് പൊന്നൂസ് വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എം.ആർ. ഷാനവാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പോത്തൻകോട് പഞ്ചായത്ത് ചെയർമാൻ ആർ. എസ്. വിനോദ് മണി ആമുഖ പ്രഭാഷണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം D.C.C. ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ നിർവ്വഹിച്ചു. ചടങ്ങിൽ മുദാക്കൽ മണ്ഡലം പ്രസിഡൻ്റ് ബാദുഷ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ്…
2026 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിളളയ്ക്ക്
മനുഷ്യാവകാശ പ്രവർത്തകയും നീതിന്യായ വിദഗ്ധയുമായ, ദക്ഷിണാഫ്രിക്കൻ സ്വദേശിയായ ഇന്ത്യൻ തമിഴ് വംശജ നവനീതം ‘നവി’ പിള്ളയ്ക്ക് 2026-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചു. മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കും നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് ഈ ആദരം. യു.എൻ. മനുഷ്യാവകാശ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ചിട്ടുള്ള അവർ, നിലവിൽ പലസ്തീനായുള്ള യു.എൻ. സ്വതന്ത്ര കമ്മീഷൻ അധ്യക്ഷയാണ്. അന്താരാഷ്ട്ര ക്രിമിനൽ കോടതി, റുവാണ്ടയ്ക്കായുള്ള ഐക്യരാഷ്ട്രസഭാ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ എന്നിവയിലെ മികച്ച പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയയായ നവി പിള്ള, അന്താരാഷ്ട്ര നിയമരംഗത്തും…
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: മാസപ്പടി കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡി സമർപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനും ഹൈക്കോടതിയിൽനിന്ന് കനത്ത തിരിച്ചടി നേരിട്ടു. പ്രഥമദൃഷ്ട്യാ അഴിമതി വ്യക്തമായ സാഹചര്യത്തിൽ, ഇരുവരുടെയും പേരിൽ അഴിമതി തടയൽ നിയമപ്രകാരം ഉടനടി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ച് ഉത്തരവിട്ടു. വിദേശയാത്രകൾ, സാമ്പത്തിക ഇടപാടുകൾ, ഹവാല ഇടപാടുകൾ എന്നിവ ഉൾപ്പെടെയുള്ള തെളിവുകൾ ഇഡി മുദ്രവെച്ച കവറിൽ കോടതിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. കൺമുന്നിൽ അഴിമതിക്ക്…
കണിയാപുരം സബ്ജില്ലാ സാമൂഹ്യശാസ്ത്രമേള: ലക്ഷ്മി വിലാസം ഹൈസ്കൂളിന് തുടർച്ചയായ 20-ാം വർഷവും ഓവറോൾ ചാമ്പ്യൻഷിപ്പ്
പോത്തൻകോട്: കണിയാപുരം സബ്ജില്ലാതല സാമൂഹ്യശാസ്ത്രമേളയിൽ വീണ്ടും ഒന്നാം സ്ഥാനം നേടി ലക്ഷ്മി വിലാസം ഹൈസ്കൂൾ (LVHS) തങ്ങളുടെ വിജയപാരമ്പര്യം നിലനിർത്തി. 6 ഒന്നാം സ്ഥാനങ്ങൾ ഉൾപ്പെടെ ആകെ 66 പോയിന്റ് കരസ്ഥമാക്കിയാണ് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. രണ്ടാം സ്ഥാനം നേടിയ വിദ്യാലയത്തിന് 30 പോയിന്റ് മാത്രമാണ് നേടാനായത്. ഈ തകർപ്പൻ ജയത്തോടെ തുടർച്ചയായ 20-ാം വർഷമാണ് ലക്ഷ്മി വിലാസം ഹൈസ്കൂൾ സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യന്മാരാകുന്നത്. തലമുറകൾ മാറിയിട്ടും മങ്ങാത്ത ഈ വിജയഗാഥ, വിദ്യാർത്ഥികളുടെ മികച്ച പ്രകടനത്തിന്റെയും…
