കോഴിക്കോട്: ജയലക്ഷ്മി സിൽക്സിന്റെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ആനി ഹാള്‍ റോഡിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്‌സിന്റെ 12 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീ പടരാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ യൂണിറ്റുകളെത്തുമെന്നാണ് വിവരം. എസി യൂണിറ്റുകള്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉണ്ടായിരുന്ന സ്ഥലത്താണ് തീപടര്‍ന്നത്. അതിനാല്‍ ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന.
കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സില്‍ തീപിടിത്തം
