NEWS
പത്താം ക്ലാസ് പാസ്സായവര്‍ക്ക് നിരവധി ജോലി ഒഴിവുകളുമായി തപാല്‍ വകുപ്പ്
പത്താം ക്ലാസ് പാസസായവര്‍ക്ക് നിരവധി ജോലി ഒഴിവുകളുമായി തപാല്‍ വകുപ്പ്. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് തപാല്‍ വകുപ്പില്‍ ഗ്രാമീണ്‍ ഡാക് സേവക് തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു.പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഡാക് സേവക് തസ്തികകളിലേക്കാണ് ഒഴിവുകള്‍. വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റല്‍ സര്‍ക്കിളുകളിലായി 30,041 ഒഴിവുകളാണ് ആകെയുള്ളത്. 27 കേരള സര്‍ക്കിളുകളിലും ഒഴിവുണ്ട്. 2023 ഓഗസ്റ്റ് 23 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
യോഗ്യത: കണക്കും ഇംഗ്ലീഷും ഉള്‍പ്പെടെ പഠിച്ച് പത്താംക്ലാസ് പാസായിരിക്കണം. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശികഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് indiapostgdsonline.gov.in സന്ദര്‍ശിച്ച്
ഹോംപേജില്‍, ‘ജിഡിഎസ് റിക്രൂട്ട്മെന്റ് 2023’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അപേക്ഷിക്കുന്നതിന് മുമ്ബ് റിക്രൂട്ട്മെന്റ് അറിയിപ്പും മറ്റ് പ്രധാന വിശദാംശങ്ങളും പരിശോധിക്കുക.
അപേക്ഷ സമര്‍പ്പിക്കാൻ ‘അപ്ലൈ ഓണ്‍ലൈൻ’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
ആവശ്യമായ വിവരങ്ങള്‍ സഹിതം രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് നിര്‍ദ്ദേശിച്ച എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക.
അപേക്ഷാ ഫീസിനുള്ള പേയ്മെന്റ് നിര്‍ദ്ദിഷ്ട രീതിയില്‍ നടത്തുകയും അപേക്ഷ ഫോം സമര്‍പ്പിക്കുകയും ചെയ്യുക
KERALA
കൊല്ലത്ത് മകന്റെ ക്രൂര മർദ്ദനത്തിൽ കിടപ്പുരോഗിയായ അച്ഛൻ മരിച്ചു
കൊല്ലം: പരവൂരിൽ മകന്റെ മർദ്ദനമേറ്റ് കിടപ്പുരോഗിയായ അച്ഛൻ മരിച്ചു. പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വീട്ടിൽ എത്തിയ ശരത്ത് അച്ഛൻ ശശിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി മർദ്ദനമേറ്റ ശശിയെ ബന്ധുക്കളാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കേളേജിലേക്ക് റെഫർ ചെയ്തെങ്കിലും വീട്ടിലേക്ക് തന്നെ മടക്കി കൊണ്ടു പോയി. ഇന്നലെ പുലർച്ചെയോടെ ശശി മരിച്ചു. ബന്ധുക്കളുടെ മൊഴിയുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിലാണ് മകനെ പൊലീസ് അറസ്റ്റ് ചെയ്തത്.
KERALA
മണപ്പുറം തട്ടിപ്പിൽ പ്രതി ധന്യ ഓൺലൈൻ റമ്മിക്ക് അടിമ, പണം ഉപയോഗിച്ചത് ധൂർത്തിനും ആഡംബരത്തിനും
തൃശൂർ: മണപ്പുറം തട്ടിപ്പ് കേസിലെ പ്രതി ധന്യാ മോഹൻ തട്ടിപ്പ് പണം ഉപയോഗിച്ചത് ധൂർത്തിനും ആഡംബരത്തിനുമെന്ന് പൊലീസ്. ധന്യ ഓൺലൈൻ റമ്മിക്ക് അടിമയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
2 കോടിയുടെ ഓൺലൈൻ റമ്മി ഇടപാട് വിവരങ്ങൾ ധന്യയോട് ഇൻകം ടാക്സ് തേടിയിട്ടുണ്ടെങ്കിലും വിവരങ്ങള്‍ ധന്യ കൈമാറിയിട്ടില്ല. 2 കൊല്ലത്തിനിടെയാണ് ധന്യ വലപ്പാട് സ്ഥലം വാങ്ങിയത്. വലപ്പാട്ടെ വീടിന് മുന്നിലെ 5 സെന്റ് വാങ്ങിയെങ്കിലും ആധാരം നടത്തിയില്ല. തട്ടിപ്പ് തുടങ്ങിയങ്ങിയതിന് പിന്നാലെ വിദേശത്തായിരുന്ന ധന്യയുടെ ഭർത്താവ് നാട്ടിലെത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.
KERALA
പത്തനംതിട്ടയിൽ കാറിനു തീപിടിച്ചു ; കണ്ടെത്തിയത് കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ
പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ചു. തീയണച്ച ഫയർ ഫോഴ്സ് കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി.വേങ്ങലിൽ പാടത്തോട് ചേർന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.
തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയമർന്നത്. കാറിന് തീപിടിച്ച വിവരമറിഞ്ഞ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. കാർ പൂർണമായും കത്തിയമർന്ന നിലയിലാണ്.അപ്പോഴാണ് തീർത്തും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഒരു പുരുഷൻറെയും സ്ത്രീയുടെയും മൃതദേഹമാണിതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടമരണമാണോയെന്നും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
-
NEWS1 year ago
ഡോക്ടർ തൂങ്ങിമരിച്ചനിലയിൽ, മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് സമീപം
-
NEWS1 year ago
ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്’; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍
-
NEWS1 year ago
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ
-
NEWS1 year ago
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
-
NEWS12 months ago
വക്കം പുരുഷോത്തമന് അന്തരിച്ചു
-
NEWS1 year ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; കറിലുണ്ടായിരുന്ന മറ്റു തരങ്ങൾക്ക് പരിക്ക്
-
NEWS10 months ago
കാലാവസ്ഥ അതിശക്തമായതിനാൽ പ്രൊഫഷണൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
NEWS1 year ago
കോൺവെക്സ് മിറർ തിരുമല കല്ലറ മഠം ക്ഷേത്രത്തിനു സമീപം സ്ഥാപിച്ചു
You must be logged in to post a comment Login