തിരുവനന്തപുരം: കുടിശിക വർധിച്ചതോടെ തിരുവനന്തപുരം പൊലീസ് പമ്പിന്‍റെ പ്രവർത്തനങ്ങൾ നിർത്തി വച്ചു. പ്രവർത്തനങ്ങൾക്ക് തടസം നേരിട്ടതോടെ സ്വകാര്യപമ്പുകളെ ആശ്രയിക്കാൻ ഡിജിപിയുടെ നിർദ്ദേശം നൽകി.

പേരുർക്കട എസ്എപി ക്യാംപിൽ നിന്നാണ് തിരുവനന്തപുരം ജില്ലയിലെ മുഴുവൻ പൊലീസ് വാഹനങ്ങളും ഇന്ധനം അടിച്ചിരുന്നത്. എന്നാൽ ഇന്ധനകമ്പനിക്ക് നൽകേണ്ട കുടിശിക ഒന്നരകോടി കവിഞ്ഞതോടെ കമ്പനികൾ വിതരണം നിർത്തുകയായിരുന്നു. അതോടെ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കാതെയായി. തുടർന്നാണ് സ്വകാര്യ പമ്പുകളെ ആശ്രയിക്കാൻ ഡിജിപിയുടെ നിർദ്ദേശം.