Connect with us

INTERNATIONAL

പറന്നുയർന്ന ഹോട്ട് എയർ ബലൂണിന് തീ പിടിച്ചു.രണ്ടു പേർ മരിച്ചു (വീഡിയോ )

Published

on

പറന്നുയരുന്നതിനിടെ ഹോട്ട് എയർ ബലൂണിന് തീ പിടിച്ച് 2 പേർ മരിച്ചു. മെക്സിക്കോ സിറ്റിയിലെ പുരാവസ്തു കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം.

ബലൂണിൽ പറക്കുകയായിരുന്ന യാത്രക്കാർ തീ പടരുന്നതു കണ്ടതിനു പിന്നാലെ താഴെയ്ക്ക് എടുത്തുചാടുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ബലൂണിലുണ്ടായിയിരുന്ന 50 വയസുള്ളയാളും 39 വയസുള്ള സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

https://twitter.com/Lerpc75/status/1642228555026186243?s=20

ഇവർക്കൊപ്പം ഒരു കുട്ടിയുണ്ടായിരുന്നതായും കുട്ടിയുടെ വലത് തുടയ്ക്ക് പൊട്ടലുള്ളതായും റിപ്പോർട്ടുണ്ട്. എയർ ബലൂണിന് തീപിടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബലൂണിൽ മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്ന വിവരങ്ങളും വ്യക്തമല്ല.

Click to comment

You must be logged in to post a comment Login

Leave a Reply

INTERNATIONAL

സൗദി അറേബ്യ ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിന്

Published

on

ആദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ.രാജ്യത്തെ പ്രതിനിധീകരിച്ച് റൂമി അൽഖഹ്താനി (27) ആണ് പങ്കെടുക്കുന്നത്.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇതിനെ പിന്തുണച്ചതോടെയാണ് യാഥാസ്ഥിതിക നിലപാടിൽ സൗദി മാറ്റം വരുത്തിയതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

‘മിസ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. മത്സരത്തില്‍ സൗദി അറേബൃയുടെ അരങ്ങേറ്റമാണിത്.’-ഇന്‍സ്റ്റാഗ്രാമില്‍ റൂമി അല്‍ഖഹ്താനി കുറിച്ചു.

Continue Reading

INTERNATIONAL

ലിംഗത്തിൽ ബാറ്ററി കയറ്റി, തിരിച്ചെടുക്കാനായില്ല; 73 കാരന് കിട്ടിയത് എട്ടിന്റെ പണി

Published

on

കാൻബറ: ലിംഗത്തിനുള്ളിൽ കയറ്റിയ ബാറ്ററി നീക്കം ചെയ്യാന്‍ കഴിയാതെ വന്നതോടെ വൈദ്യസഹായം തേടി 73കാരന്‍.

ലൈംഗിക സംതൃപ്തിക്കായി താന്‍ ഇത്തരത്തില്‍ വസ്തുക്കള്‍ ഉള്ളില്‍ കുടുങ്ങാതെ വെയ്ക്കുകയും തനിയെ പുറത്തെടുക്കുകയും ചെയ്യാറുണ്ടെന്ന് വയോധികൻ പറഞ്ഞു.

എന്നാല്‍ ഇത്തവണ ബാറ്ററി തിരിച്ചെടുക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം ഡോക്ടര്‍മാരോട് പറഞ്ഞു. ഓസ്ട്രേലിയയിലാണ് സംഭവം. യൂറോളജി കേസ് റിപ്പോര്‍ട്സാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ലിംഗത്തിലെ മൂത്രനാളിയിൽ ബട്ടൺ ബാറ്ററികൾ തിരുകിക്കയറ്റി 24 മണിക്കൂറിന് ശേഷമാണ് 73കാരന്‍ വൈദ്യസഹായം തേടിയത്. ലിംഗവേദന, മൂത്രതടസ്സം തുടങ്ങിയ ലക്ഷണങ്ങളുമായി വന്ന രോഗിയെ ഉടനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

രണ്ട് മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവില്‍ ഫോർസെപ്സ് ഉപയോഗിച്ചാണ് ബാറ്ററി പുറത്തെടുത്തത്. അണുബാധയുണ്ടാകുമോയെന്ന ആശങ്കയിലായിരുന്നു ഡോക്ടര്‍മാര്‍. പുറത്തെടുത്ത ബാറ്ററിയില്‍ കറുത്ത ടാർ പോലുള്ള വസ്തു പറ്റിപ്പിടിച്ചിരുന്നു.  

സംഭവം നടന്ന് 10 ദിവസത്തിന് ശേഷം 73കാരന്‍ വീണ്ടും ആശുപത്രിയില്‍ എത്തി. ലിംഗം നീരുവെച്ച് വീർക്കുന്നുവെന്നായിരുന്നു പരാതി. ഡോക്ടർമാർ ഉടൻ തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി.

രോഗിക്ക് നെക്രോസിസ് എന്ന അവസ്ഥയുണ്ടായെന്ന് ഡോക്ടർമാർ പറയുന്നു. ഇതോടെ മൂത്രനാളിയുടെ ഒരു ഭാഗം നീക്കം ചെയ്യേണ്ടിവന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Continue Reading

INTERNATIONAL

ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡൻറ് പുടിൻ ; ‘ക്യാൻസർ വാക്സിൻ ഉടൻ’ വരുന്നു

Published

on

മോസ്കോ : ക്യാൻസറിനുള്ള വാക്സിന്‍ വികസിപ്പിക്കുന്നതിന്‍റെ അവസാന ഘട്ടത്തിലാണ് റഷ്യന്‍ ശാസ്ത്രജ്ഞരെന്ന് പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍.

വാക്സിന്‍ രോഗികൾക്ക് ഉടൻ ലഭ്യമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭാവി സാങ്കേതികവിദ്യകളെക്കുറിച്ച് ചർച്ച ചെയ്യുന്ന മോസ്കോ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു പുടിന്‍.

അതേസമയം ഏത് തരം ക്യാന്‍സറിനുള്ള വാക്സിനാണ് കണ്ടുപിടിച്ചതെന്നോ അതെങ്ങനെയാണ് ഫലപ്രദമാവുകയെന്നോ പുടിന്‍ വ്യക്തമാക്കിയിട്ടില്ല.

നിരവധി രാജ്യങ്ങളും കമ്പനികളും ക്യാൻസർ വാക്സിനുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോഎൻടെക്കുമായി യുകെ സര്‍ക്കാര്‍ കഴിഞ്ഞ വർഷം കരാറിൽ ഒപ്പുവച്ചു.

2030ഓടെ 10,000 രോഗികളെ ചികിത്സിക്കുകയാണ് ലക്ഷ്യം. മരുന്ന് കമ്പനികളായ മോഡേണയും മെർക്ക് ആൻഡ് കോയും ക്യാൻസർ വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണത്തിലാണ്.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം സെർവിക്കൽ ക്യാൻസർ ഉൾപ്പെടെ നിരവധി അർബുദങ്ങൾക്ക് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസുകൾക്കെതിരെ (എച്ച്പിവി) നിലവിൽ ആറ് വാക്സിനുകൾ ഉണ്ട്.

കൂടാതെ കരളിലെ ക്യാൻസറിലേക്ക് നയിച്ചേക്കാവുന്ന ഹെപ്പറ്റൈറ്റിസ് ബി (എച്ച്ബിവി) ക്കെതിരായ വാക്സിനുകളുമുണ്ട്.

കൊവിഡ് മഹാമാരിയുടെ കാലത്ത് റഷ്യ സ്വന്തമായി സ്പുട്നിക് വാക്സിന്‍ വികസിപ്പിച്ചിരുന്നു. നിരവധി രാജ്യങ്ങൾക്ക് വിൽക്കുകയും ചെയ്തു.

വാക്സിന്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ പുടിന്‍ ഈ വാക്സിന്‍ എടുക്കുകയുണ്ടായി

Continue Reading

Latest

NEWS8 hours ago

നടി ജ്യോതിർമയിയുടെ അമ്മ അന്തരിച്ചു

കൊച്ചി: നടി ജ്യോതിർമയിയുടെ അമ്മ പി.സി. സരസ്വതി അന്തരിച്ചു. 75 വയസായിരുന്നു. അസുഖ ബാധിതയായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. പരേതനായ ജനാർദ്ദനൻ ഉണ്ണിയാണ് ഭർത്താവ്. എറണാകുളം...

NEWS8 hours ago

അബ്ദുള്‍ നാസര്‍ മഅദനി അതീവ ഗുരുതരാവസ്ഥയില്

കൊച്ചി : പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ്...

KERALA8 hours ago

സംസ്ഥാനത്ത് ആദ്യമായി അരലക്ഷം കടന്ന് സ്വർണവില

തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി അരലക്ഷം കടന്ന് സ്വർണവില .പവന് 50,400 ആണ് നിലവില്‍ വില. ഗ്രാമിന് 130 രൂപയാണ് വര്‍ധിച്ചത്. 6300 രൂപയാണ് ഒരു ഗ്രാം...

KERALA1 day ago

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടാകില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി ക്ഷാമം ഉണ്ടെങ്കിലും വലിയ വില നൽകി വൈദ്യുതി വാങ്ങും....

NEWS1 day ago

സീറ്റ് കിട്ടാത്തതിലുള്ള വിഷമം ; ജീവനൊടുക്കാൻ ശ്രമിച്ച തമിഴ്നാട് എംപി അന്തരിച്ചു

ചെന്നൈ: ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് എംപി ​ഗണേശമൂർത്തി അന്തരിച്ചു. എംഡിഎംകെ എംപിയായ ​ഗണേശമൂർത്തി ഇന്ന് പുലർച്ചെയാണ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് അബോധാവസ്ഥയിൽ ​ഗണേശമൂർത്തിയെ മുറിയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ...

INTERNATIONAL2 days ago

സൗദി അറേബ്യ ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിന്

ആദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ.രാജ്യത്തെ പ്രതിനിധീകരിച്ച് റൂമി അൽഖഹ്താനി (27) ആണ് പങ്കെടുക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇതിനെ പിന്തുണച്ചതോടെയാണ് യാഥാസ്ഥിതിക...

LOCAL NEWS2 days ago

സത്യഭാമയ്ക്ക് എതിരെ ആർഎൽവി രാമകൃഷ്ണൻ പൊലീസില്‍ പരാതി നൽകി

തൃശ്ശൂര്‍: യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ നർത്തകി സത്യഭാമയ്ക്ക് എതിരെ ആർഎൽവി രാമകൃഷ്ണൻ പൊലീസില്‍ പരാതി നൽകി. ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് പരാതി നൽകിയത്.വ്യക്തിപരമായി...

LOCAL NEWS2 days ago

ആലുവ ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ ഉദ്യോ​ഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ

എറണാകുളം: ആലുവ ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ് ഐ ബാബുരാജ് മരിച്ച നിലയിൽ. 49 വയസ്സ് ആയിരുന്നു. അങ്കമാലി പുലിയനത്തെ വീട്ടുവളപ്പിലെ മരത്തിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച...

LOCAL NEWS3 days ago

കൊല്ലത്ത് മൈതാനത്ത് കിടന്ന് ഉറങ്ങിയ യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി, ദാരുണാന്ത്യം

കൊല്ലം: മൈതാനത്ത് ഉറങ്ങിക്കിടന്ന യുവാവിന്റെ ശരീരത്തിലൂടെ മിനി ബസ് കയറിയിറങ്ങി. അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കൊല്ലം കണ്ണനല്ലൂര്‍ ചേരിക്കോണം സ്വദേശി രാജീവ് ആണ് മരിച്ചത്. 25 വയസായിരുന്നു.ഇന്ന്...

LOCAL NEWS3 days ago

മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു

പാലക്കാട്:  ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ  മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു. അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം ആരാധകരുളള ആനയാണ് മംഗലാംകുന്ന് അയ്യപ്പൻ. തൃശൂർ പൂരം...

Trending