27 C
Trivandrum
Monday, June 5, 2023

കലാലയങ്ങളിൽ ടൂറിസം ക്ലബ്ബുകൾ, വിദ്യാർത്ഥികൾ പാർട്ട് ടൈം ഗൈഡുകൾ: മന്ത്രി ഡോ. ആർ ബിന്ദു

Must read

സംസ്ഥാനത്തെ എല്ലാവിഭാഗം കോളേജുകളിലും ടൂറിസം ക്ലബ്ബുകൾ ഒരുക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. ഇതിനായുള്ള നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. വിദ്യാർത്ഥികളുടെ ആശയപരമായ സംഭാവനകളും കർമ്മശേഷിയും ടൂറിസം വികസനത്തിലേക്കു കൂടി ഉൾച്ചേർത്തുകൊണ്ടാണ് ടൂറിസം ക്ലബ് എന്ന ആശയം നടപ്പാക്കുന്നത്.

ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനത്തിൽ കൂടി ഓരോ ക്ലബ്ബിനും ചുമതലയുണ്ടാകുന്ന വിധത്തിലാണ് ഇത് വിഭാവനം ചെയ്യുന്നത്. ക്ലബ്ബിൻറെ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ചെറിയ വരുമാനവും ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഓരോ ക്ലബ്ബിലും പരമാവധി 50 അംഗങ്ങൾക്ക് അവസരമുണ്ടായിരിക്കും. വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ടൂറിസം ഗൈഡുകളായി പ്രവർത്തിക്കാനും അവസരമുണ്ടാകും. ടൂറിസം ക്ലബ് ആരംഭിക്കുന്നതിനുള്ള അപേക്ഷകൾ ഏപ്രിൽ അഞ്ചു വരെ സമർപ്പിക്കാം. കേരളത്തിലുള്ള എല്ലാ വിഭാഗം കോളേജുകൾക്കും അപേക്ഷിക്കാം.

https://forms.gle/y1baumLynaUFcx4z6

എന്ന സൈറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article