‘മോദി’ പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ഏപ്രില്‍ 13 വരെയാണ് സൂറത്തിലെ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതിനെതിരായ ഹര്‍ജിയില്‍ അടുത്ത വാദം ഏപ്രിൽ 13ന് നടക്കും.
മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ ശിക്ഷ വിധിച്ച് 11 ദിവസത്തിന് ശേഷമാണ് രാഹുല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുല്‍ സൂറത്തിലെ സെഷന്‍സ് കോടതിയിലെത്തിയത്.