കോഴിക്കോട്: കുന്നമംഗലത്ത് പ്രവാസിയെ തട്ടിക്കൊണ്ടു പോയി 4 മണിക്കൂറിനു ശേഷം വിട്ടയച്ചു. ദുബായിൽ നിന്നെത്തിയ ഷിജിൽ ഷായെയാണ് തട്ടിക്കൊണ്ടു പോയത്. സ്വർണക്കടത്ത് സംഘമായിരിക്കാം ഇതിന്റെ പിന്നിലെന്നാണ് സംശയം. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം നടന്നത്. കുന്നമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തട്ടിക്കൊണ്ടു പോയ പ്രവാസിയെ 4 മണിക്കൂറിനു ശേഷം വിട്ടയച്ചു
