കോട്ടയം: ഇന്നോവ കാറിന്റെ പിന്നിലിടിച്ച് സ്‌കൂട്ടർ യാത്രികരായ സഹോദരണങ്ങളുടെ മരണത്തിനിടയാക്കിയതുമായി ബന്ധപ്പെട്ട് ജോസ് കെ. മാണിയുടെ മകൻ അറസ്റ്റിൽ. കെ.എം മാണി ജൂനിയർ (കുഞ്ഞുമാണി) ആണ് അറസ്റ്റിലായിരിക്കുന്നത്. മണിമല ബിഎസ്എൻഎലിന് സമീപം ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.
പരിക്കേറ്റ യുവാക്കളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെ.എം മാണി ജൂനിയറിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. കെ.എൽ-01-സിസി-1717 എന്ന ഇന്നോവക്കാറിലാണ് സ്‌കൂട്ടർ ഇടിച്ചത്. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോൺ (35), ജിൻസ് ജോൺ (30) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിൽ പോയി മടങ്ങി വരികയായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ ഇന്നോവയ്ക്ക് പിന്നിൽ ഇടിയ്ക്കുകയായിരുന്നു. ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്നാണ് ബൈക്ക് പിന്നില്‍ ഇടിച്ച് കയറിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.