ബട്ടിൻഡ സൈനിക ക്യാമ്പിൽ വീണ്ടും സൈനികൻ വെടിയേറ്റ് മരിച്ചു. ബുധനാഴ്ചയാണ് സംഭവമുണ്ടായത്. കാവൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികനാണ് സ്വന്തം തോക്കിൽ നിന്നുള്ള വെടിയേറ്റ് മരിച്ചത്. സൈനികനെ മിലിറ്ററി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സൈനികൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സൂചന. ഇയാൾ ഏപ്രിൽ 11നാണ് ലീവ് കഴിഞ്ഞ ക്യാമ്പിൽ തിരിച്ചെത്തിയത്. ഇന്നലെ നാല് സൈനികരുടെ മരണത്തിനിടയാക്കിയ വെടിവെപ്പുമായി ഇന്നത്തെ സംഭവത്തിന് ബന്ധമില്ലെന്നും സൈന്യം അറിയിച്ചു.