ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയെന്ന് ഏറെ ആദരവോടെ ഇന്ത്യക്കാർ അഭിസംബോധന ചെയ്യുന്ന ഡോ.ബിആർ അംബേദ്‌കറിന്റെ ജന്മദിനമാണ് ഏപ്രിൽ 14. രാജ്യത്തിന്റെ ചരിത്രമെടുത്ത് പരിശോധിച്ചാൽ അതിൽ അംബേദ്‌കറുടെ സ്ഥാനം മറ്റാർക്കും താഴെയല്ല. ജാതീയമായ ഉച്ചനീചത്വങ്ങളുടെയും, വേർ തിരിവുകളുടെയും അന്തരീക്ഷത്തിൽ നിന്ന് നിശ്ചയദാർഢ്യം കൈമുതലാക്കി തന്റെ ലക്ഷ്യം കൈവരിച്ച മഹത്തായ വ്യക്തത്വമാണ് അംബേദ്‌കറുടേത്. ഒരുപക്ഷേ വിദ്യാഭ്യാസത്തിന്റെ മഹത്വവും പ്രാധാന്യവും തന്റെ ജീവിതം കൊണ്ട് അടയാളപ്പെടുത്തി തന്ന മറ്റൊരു വ്യക്തി ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടില്ല എന്നതാണ് വാസ്‌തവം.