ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച യുകെ പ്രധാനമന്ത്രി ഋഷി സുനകുമായി സംസാരിച്ചു. ഉഭയകക്ഷി വിഷയങ്ങളിലെ, പ്രത്യേകിച്ച് വ്യാപാര, സാമ്പത്തിക മേഖലകളിലെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. മോദി ബ്രിട്ടനിലെ ഇന്ത്യൻ നയതന്ത്ര ദൗത്യത്തിന്റെ സുരക്ഷയുടെ പ്രശ്‌നം ഉന്നയിക്കുകയും ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ സുനക്കിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യ വിരുദ്ധ ഘടകങ്ങൾക്കെതിരെ നടപടിയെടുക്കൂ
