Connect with us

NEWS

നെല്ലിയാമ്പതി ബ്രിട്ടീഷ് എസ്റ്റേറ്റുകൾ: ഇരുട്ടിൽ തപ്പി പാലക്കാട് കലക്ടർ

Published

on

കോഴിക്കോട്: നെല്ലിയാമ്പതിയിൽ എത്ര ബ്രിട്ടീഷ് എസ്റ്റേറ്റുകൾ ഉണ്ടായിരുന്നുവെന്നത് സംബന്ധിച്ച് ഇരുട്ടിൽ തപ്പി പാലക്കാട് കലക്ടർ. ഹാരിസൺസ് കേസിലെ ഹൈകോടതി വിധിപ്രകാരം 1947ന് മുമ്പ് ബ്രിട്ടീഷ് കമ്പനികൾക്കും പൗരന്മാർക്കും പാട്ടം നൽകിയ ഭൂമിയിൽ സർക്കാറിന്‍റെ ഉടമസ്ഥ സ്ഥാപിക്കാൻ സിവിൽ കോടതിയിൽ കേസ് നൽകാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് പാലക്കാട് കലക്ടർക്ക് കത്ത് അയച്ചെങ്കിലും ഇതുവരെ സിവിൽ കോടതിയിൽ ഒരു കേസും നൽകിയിട്ടില്ല. നെല്ലിയാമ്പതിയിൽ ബ്രിട്ടീഷ് തോട്ടമായി കരുണ (പോബ്സ് ) എസ്റ്റേറ്റ് മാത്രമേയുള്ളുവെന്നാണ് ജില്ലയിലെ റവന്യൂ വകുപ്പിന്‍റെ വാദം.

നിയമസഭ രേഖകൾ പാലക്കാട് റവന്യൂ ഉദ്യോഗസ്ഥരുടെ വാദം നിരാകരിക്കുകയാണ്. നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകൾ കൃത്രിമ രേഖകളുണ്ടാക്കി വനഭൂമി കൈവശം വെച്ചിരുക്കുന്നുവെന്ന് നിയമസഭയിൽ ആരോപണമുന്നയിച്ചത് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലനാണ്. കൊല്ലങ്കോട് കോവിലകം 1890 ൽ 75 വർഷത്തെ പാട്ടത്തിന് കൊടുത്ത് ഭൂമിയാണ് നെല്ലിയമ്പതിയിലേതെന്ന് എ.കെ. ബാലൻ 2014ൽ അടിയന്തര പ്രമേയത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകളുടെ പാട്ടക്കാലാവധി 1965-ൽ അവസാനിച്ചു. ഈ പാട്ടഭൂമിക്ക് കൃത്രിമ രേഖകളുണ്ടാക്കിയാണ് കൈവശം വെച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നെല്ലിയാമ്പതി മലവാരം പഴയ മലബാറിന്റെയും തിരുകൊച്ചിയുടെയും ഭാഗമായിരുന്നു. 1997ൽ പ്രഫ. എ.വി. താമരാക്ഷൻ ചെയർമാനായ നിയമസഭ പരിസ്ഥിതി സമിതി നെല്ലിയമ്പതി ഭൂമി പാട്ടം നൽകിയ ഭൂമിയാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു. കൊല്ലം, തിരുവിതാംകൂർ, കൊല്ലങ്കോട് രാജകുടുംബങ്ങൾ കാലാവധി വെച്ച് ചില വ്യവസ്ഥകൾക്ക് വിധേയമായി പാട്ടമായും പട്ടയമായും കൊടുത്തിട്ടുള്ള വനഭൂമികൾ പാട്ടവും പട്ടയവും റദ്ദ് ചെയ്ത് ഏറ്റെടുക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു സമിതിയുടെ ശിപാർശ.

പഴയ മലബാർഭാഗങ്ങൾ കൊല്ലങ്കോട് കോവിലകത്തിന്റെ അധീനതയിലായിരുന്നുവെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തി. ഔദ്യോഗിക കണക്ക് പ്രകാരം 8,500 ഏക്കറോളം 14 സ്വകാര്യ എസ്റ്റേറ്റുകളുടെ കൈവശമുണ്ട്. ഈ സ്വകാര്യ എസ്റ്റേറ്റുകൾ പട്ടയഭൂമിയെന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ, ഈ ഭൂമിക്ക് നിയമാനുസൃതം പട്ടയം കൊടുത്തതിന്റെ രേഖകളില്ല. 1970 ലെ ഭൂപരിഷ്കരണ നിയമപ്രകാരം കൈവശക്കാർക്ക് പട്ടയ അവകാശം ലഭിക്കുന്നതിന് ലാൻഡ് ബോർഡിൽ റിട്ടേൺസ് സമർപ്പിക്കണം. 14 സ്വാകര്യ എസ്റ്റേറ്റുകളിൽ 80 ഏക്കർ വരുന്ന ഗണേഷ് എസ്റ്റേറ്റു ഉടമ മാത്രമാണ് തോട്ടമാണെന്ന് രേഖപ്പെടുത്തി ഇളവ് (എക്സംഷൻ) വാങ്ങിയത്. ഗണേഷ് എസ്റ്റേറ്റിലാകട്ടെ യാതൊരുവിധ പ്ലാന്റേഷനുമില്ലെന്നാണ് നിയമസഭ സമിതി അന്വേഷണത്തിൽ കണ്ടെത്തിയത്.

പഴയ തിരു-കൊച്ചിയുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ ഇപ്പോഴും പാട്ടഭൂമിയായി തുടരുകയാണ്. ലീസ്ഡ് എസ്റ്റേറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. പാട്ടത്തിന് കൊടുത്തിരിക്കുന്ന 9,100 ഓളം ഏക്കർ ഭൂമി നെല്ലിയാമ്പതിയിലുണ്ട്. ഇതിൽ 5,800 ഏക്കർ വരുന്ന 20 എസ്റ്റേറ്റുകളിൽ പാട്ടം പിരിക്കുന്നത് വനംവകുപ്പാണ്. അവർ പാട്ടതുക പിരിച്ച് റവന്യൂ വകുപ്പിൽ അടക്കുന്നു. 4,000 ഏക്കർ വരുന്ന 82 എസ്റ്റേറ്റുകൾ പാട്ടം വനംവകുപ്പിൽ നേരിട്ട് അടക്കുന്നു. ഇപ്പോൾ പാട്ടം അടക്കുന്ന 9100 ഏക്കറിനാണെങ്കിലും യഥാർഥത്തിൽ നെല്ലിയാമ്പതിയിൽ തോട്ടമുടമകളുടെ കൈയിൽ എത്ര ഭൂമിയുണ്ടെന്ന് അളന്ന് തിട്ടപ്പെടുത്തിയിട്ടില്ല.

എസ്റ്റേറ്റുകൾ ആദ്യം പാട്ടത്തിന് കൊടുത്തിരുന്നവരുടെ പേരിലാണ് ഇപ്പോഴും പാട്ടം അടക്കുന്നത്. ആദ്യ പേരുകരനിൽനിന്ന് അനവധി തവണ അനധികൃതമായി ഭൂമി കൈമാറ്റം നടന്നു. പാട്ടഭൂമി കൈമാറ്റം ചെയ്തത് പല തോട്ടമുടകളും വനംവകുപ്പിനെ അറിയിച്ചിട്ടില്ല. മുൻകാല പാട്ട വ്യവസ്ഥ പ്രകാരം പാട്ടതുക അടക്കുമെങ്കിലും ഇപ്പോൾ ഏതൊക്കെ കമ്പനികൾ നിലവിലുണ്ടെന്നും അത് ആരുടെയൊക്കെ കൈവശമാണെന്നും വനംവകുപ്പിന്റെ കൈവശം രേഖകളില്ലെന്നും കമ്മിറ്റി ചെയർമാൻ എ.വി താമരാക്ഷൻ റിപ്പോർട്ടിൽ വ്യക്തമാക്കി. റവന്യൂ വകുപ്പിന്റെ ഉത്തരവ് പ്രകാരം ബ്രിട്ടീഷ് കമ്പികൾക്ക് പാട്ടത്തിന് നൽകിയ ഭൂമി തിരിച്ചുപിടിക്കാൻ സിവിൽ കോടതിയിൽ കേസ് നൽകണം. ഇക്കാര്യത്തിൽ പാലക്കാട് കലക്ടറാണ് എസ്റ്റേറുകളുടെ കണക്ക് ഹാജരാക്കേണ്ടത്.

Click to comment

You must be logged in to post a comment Login

Leave a Reply

KERALA

നടിയെ ആക്രമിച്ച കേസ്; അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് കൈമാറാന്‍ നിര്‍ദേശം. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടാണ് കൈമാറേണ്ടത്.

നടിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. റിപ്പോര്‍ട്ട് ലഭിക്കാത്തത് ചോദ്യം ചെയ്തുള്ള നടിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. പകര്‍പ്പ് വേണമെന്ന പ്രതി ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുവെങ്കിലും അതിജീവിതയുടെ ആവശ്യം എറണാകുളം സെഷന്‍സ് കോടതി നേരത്തെ നിഷേധിച്ചിരുന്നു ഇതിന് പിന്നാലെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.

സെഷന്‍സ് ജഡ്ജി നടത്തുന്ന അന്വേഷണത്തിനിടെയുള്ള ആവശ്യങ്ങളില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണ്ണായക തെളിവായ മെമ്മറി കാര്‍ഡ് വിചാരണ സമയത്തും അതിന് മുന്‍പും മൂന്ന് തവണയാണ് പരിശോധിക്കപ്പെട്ടത്.

ഇത് മൂന്നും രാത്രികാലത്തായിരുന്നു എന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചതും അന്വേഷണത്തിന് ഉത്തരവിട്ടതും.

Continue Reading

NEWS

ഒഡിഷയിൽ നിന്ന് കുറഞ്ഞ വിലയിൽ കൊണ്ട് വന്ന കഞ്ചാവ് ;ലക്ഷ്യം വിദ്യാർത്ഥികൾ-കോട്ടയത്ത് യുവാവ് പിടിയിൽ

Published

on

കോട്ടയം: ചങ്ങനാശേരിയില്‍ നാലു കിലോഗ്രാം കഞ്ചാവുമായി യുവാവ്പിടിയിൽ. നാട്ടകം സ്വദേശിയായ ഗിരീഷിനെ(27) ആണ് പിടികൂടിയത്.

എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.എസ് പ്രമോദിന്റെ നേത്യത്വത്തിലുള്ള സംഘം പട്രോളിംഗിനിടെ കുറിച്ചി ഔട്ട് പോസ്റ്റിന് സമീപം കെഎസ്ടിപി വെയിറ്റിംഗ് ഷെഡിനടുത്ത് വച്ചാണ് സ്‌കൂട്ടറില്‍ കടത്തികൊണ്ടു വന്ന കഞ്ചാവ് കണ്ടെടുത്തത്.

ഒഡീഷയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി കേരളത്തിലെത്തിച്ച് കൗമാരക്കാര്‍ക്ക് വില്‍പ്പന നടത്തുന്നയാളാണ് പ്രതിയെന്ന് എക്‌സൈസ് അറിയിച്ചു.

Continue Reading

NEWS

പോലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം ;ഡിജിപി യുടെ പുതിയ സർക്കുലർ പുറത്ത്

Published

on

തിരുവനന്തപുരം:പൊലീസ് മാന്യമായി ജനങ്ങളോട് പെരുമാറണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദര്‍വേശ് സാഹിബ് വ്യക്തമാക്കി.

ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ഇപ്പോള്‍ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

ഇതിനു മുമ്പും സമാനമായ രീതിയിൽ സർക്കുലർ ഇറക്കിയിരുന്നു പരിശീലന കാലത്തേ മാന്യമായി പെരുമാറാനുള്ള ബോധവത്ക്കരണം നടത്തണമെന്നും പൊലീസ് പ്രവര്‍ത്തനത്തിന്‍റെ ഓഡിയോ വീഡിയോ പൊതുജനങ്ങള്‍ പകര്‍ത്തിയാല്‍ തടയേണ്ടതില്ലെന്നും സര്‍ക്കുലറിലുണ്ട്.

പൊലീസ് സേനാംഗങ്ങള്‍ പൊതുജനങ്ങളുമായി ഇടപെടുമ്പോള്‍ പാലിക്കേണ്ട മര്യാദയെക്കുറിച്ച് വിവിധ സര്‍ക്കുലറുകളില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ഡിജിപി ഉത്തരവില്‍ വ്യക്തമാക്കുന്നത്.

Continue Reading

Latest

KERALA17 hours ago

ദേശീയ ഗാനം തെറ്റിച്ചു : പാലോട് രവിക്കെതിരെ ബിജെപി പരാതി നൽകി.

തിരുവനന്തപുരം : സമരാഗ്നി സമാപന സമ്മേളന വേദിയില്‍ ദേശീയ ഗാനം തെറ്റായി ആലപിച്ച സംഭവത്തില്‍ ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ പൊലീസില്‍ പരാതി. ദേശീയ ഗാനത്തെ അവഹേളിച്ചെന്ന്...

LOCAL NEWS23 hours ago

നീന്തൽ പരിശീലനത്തിടെ വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു

തിരുവനന്തപുരം : വെഞ്ഞാറമൂട് നീന്തൽ പരിശീലനത്തിടെ വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. കോലിയക്കോട് കുന്നിട ഉല്ലാസ് നഗർ താരകത്തിൽ ബിനു താര ദമ്പതികളുടെ മകൾ ധ്രുവിതയാണ് (...

LOCAL NEWS2 days ago

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ഭാര്യ മരിച്ചു

തിരുവനന്തപുരം: മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന ഭാര്യ മരിച്ചു. വർക്കല ചാവർകോട് സ്വദേശി ലീല (45) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭർത്താവ് അശോകൻ...

LOCAL NEWS3 days ago

വർക്കലയിൽ ട്രെയിൻ തട്ടി 2 മരണം

തിരുവനന്തപുരം: വർക്കലയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോകുന്ന റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ...

KERALA6 days ago

ഇന്ന് ആറ്റുകാൽ പൊങ്കാല

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകള്‍ മാത്രം. നൂറുകണക്കിന്ത ജനങ്ങളെകൊണ്ട്ല തിക്കിനിറഞ്ഞ തലസ്ഥാനം. രാവിലെ മുതൽ ക്ഷേത്ര ദർശനത്തിന് ഭക്തരുടെ നീണ്ട നിരയാണ് ആറ്റുകാൽ അമ്പലത്തിൽ . ദിവസങ്ങൾക്ക്...

LOCAL NEWS7 days ago

വർക്കലയിൽ പൂജാരികൾ തമ്മിൽ വാക്കുതർക്കം.ഒരാൾ കൊല്ലപ്പെട്ടു

തിരുവനന്തപുരം : വർക്കലയിൽ പൂജാരികൾ തമ്മിൽ വാക്കുതർക്കം. തർക്കത്തിനൊടുവിൽ ചാലുവിള പുറമ്പോക്കിൽ താമസിക്കുന്ന നാരായണൻ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രതിയായ നൂറനാട് സ്വദേശി അരുണിനെ വർക്കല...

LOCAL NEWS1 week ago

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ തീ പടർന്നു ; സംഭവം കായംകുളത്ത്

കായംകുളം : ആലപ്പുഴ ദേശീയപാതയിൽ കായംകുളത്ത് ബസിനു തീപിച്ചു. കെഎസ്ആര്‍ടിസി ബസിന്റെ ഡീസൽ ടാങ്ക് ചോർന്നതായാണ് സംശയം. കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് എറണാകുളം തോപ്പുംപടിയിലേക്ക് പോയ കെഎസ്ആര്‍ടിസി...

KERALA1 week ago

പത്താം ക്ലാസ്സ്‌ -പ്ലസ്ടു പരീക്ഷ നടത്താന്‍ പണമില്ല; സ്‌കൂളുകളിലെ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി-പ്ലസ്ടു ക്ലാസുകളിലെ പരീക്ഷ നടത്താന്‍ പണമില്ല. സ്‌കൂളുകളിലെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിച്ച് പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. പരീക്ഷ നടത്താന്‍ പണമില്ലാത്ത...

KERALA1 week ago

നടിയെ ആക്രമിച്ച കേസ്; അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് കൈമാറാന്‍ നിര്‍ദേശം. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടാണ് കൈമാറേണ്ടത്. നടിയുടെ ഹര്‍ജിയിലാണ് ഉത്തരവ്....

LOCAL NEWS1 week ago

കുറുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്‍റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പാലക്കാട്: മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. 2022 ൽ മലമ്പുഴയിലെ കുറുമ്പാച്ചി മലയിൽ കുടുങ്ങിപ്പോകുകയും തുടർന്ന് രക്ഷാദൗത്യസംഘം...

Trending