കർണാടക തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റ് നിഷേധിച്ച സാഹചര്യത്തില്‍ ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേർന്നു. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികര്‍ജ്ജുന്‍ ഖാര്‍ഗെ, KC വേണുഗോപാല്‍, DK ശിവകുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ഒരു തവണ കൂടി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന തന്‍റെ ആഗ്രഹത്തിന് BJP പച്ചക്കൊടി കാട്ടാത്ത സാഹചര്യത്തിലാണ് ഈ കൂടുമാറ്റം. ബിജെപി ടിക്കറ്റ് നിഷേധിച്ചതിലൂടെ തന്നെ അപമാനിച്ചെന്നും ഭരണകക്ഷിയിൽ തനിക്കെതിരെ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു.