കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാ ഭൂമി വിവാദത്തില്‍ വത്തിക്കാന്‍ പരമോന്നത കോടതിയുടെ തീര്‍പ്പ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നഷ്ടം കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി വിറ്റ് നികത്തണം. സിനഡ് തീരുമാനത്തിന് വത്തിക്കാന്‍ പരമോന്നത കോടതിയുടെ അംഗീകാരം ലഭിച്ചു.
ഇതുസംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കാനോനികമായ നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്. കഴിഞ്ഞ കുറെക്കാലമായി ഭൂമി ഇടപാട് വിവാദത്തിലായിരുന്നു. കർദിനാളിനെതിരെ വലിയ നീക്കങ്ങൾ എറണാകുളം അതിരൂപതയിൽ നടന്നിരുന്നു. ഇപ്പോൾ സിനിഡ് തീരുമാനത്തിനാണ് അംഗീകാരം ലഭിച്ചത്. കർദിനാലും അദ്ദേഹത്തിന്റെ അനുയായികളും സിനഡും സ്വീകരിച്ച തീരുമാനമാണ് വത്തിക്കാനും അംഗീകരിച്ചത്. ക്കാര്യത്തിൽ വത്തിക്കാനിൽനിന്ന് എറണാകുളം അതിരൂപതക്ക് കത്ത് ലഭിച്ചവെന്നാണ് വിവരം.
ഭൂമി വിവാദം: വത്തിക്കാൻ പരമോന്നത കോടതിയുടെ തീർപ്പ്
