ജിദ്ദ: റമദാൻ 29 വ്യാഴാഴ്ച വൈകീട്ട് ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ എല്ലാ മുസ്ലിംകളോടും സൗദി സുപ്രീംകോടതി ആവശ്യപ്പെട്ടു. റമദാൻ മാസപ്പിറവി കണ്ടതിനനുസരിച്ച് മാർച്ച് 23ന് റമദാൻ ഒന്നായിരുന്നു.
അതിനാൽ ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ഏപ്രിൽ 20ന് റമദാൻ 29 ആണ്. അന്നേ ദിവസം ശവ്വാൽ മാസപ്പിറവി എല്ലാവരും നിരീക്ഷിക്കണം. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറിലൂടെയോ കാണുന്നവർ അടുത്തുള്ള കോടതിയെ വിവരം അറിയിക്കുകയും സാക്ഷ്യം രേഖപ്പെടുത്തുകയും വേണം. അല്ലെങ്കിൽ കോടതിയിലെത്താൻ സഹായത്തിന് അടുത്ത കേന്ദ്രവുമായി ബന്ധപ്പെടാമെന്നും സുപ്രീംകോടതി പറഞ്ഞു.
വ്യാഴാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം
