32 C
Trivandrum
Tuesday, May 30, 2023

ജീവനക്കാരുടെ സേവനങ്ങൾക്ക് 18 ശതമാനം ജി.എസ്.ടി

Must read

ന്യൂഡൽഹി: ഒരു കമ്പനിയുടെ വിവിധ സംസ്ഥാനങ്ങളിലെ ഓഫിസുകളിലുള്ള ജീവനക്കാർ അതിന്റെ ഹെഡ് ഓഫിസിലേക്കും തിരിച്ചും നൽകുന്ന സേവനങ്ങൾക്ക് 18 ശതമാനം വരെ ചരക്കുസേവന നികുതി (ജി.എസ്.ടി) ബാധകമാകുമെന്ന് ‘അതോറിറ്റി ഫോർ അഡ്വാൻസ് റൂളിങ്’ (എ.എ.ആർ) വിധി. കർണാടകയിൽ രജിസ്‌റ്റർ ചെയ്‌ത ഓഫിസും ചെന്നൈയിൽ ശാഖയുമുള്ള ‘പ്രൊഫിസൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്’ ആണ്, ഹെഡ് ഓഫിസിലേക്ക് നൽകുന്ന സേവനങ്ങൾക്ക് ജി.എസ്‌.ടി ബാധകമാകുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് അതോറിറ്റിയെ സമീപിച്ചത്. തുടർന്നാണ് നികുതി ബാധകമാണെന്ന വിധി വന്നത്.

സ്ഥാപനം രജിസ്റ്റർ ചെയ്ത സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് വിന്യസിച്ച ജീവനക്കാരുടെ സേവനങ്ങൾക്ക് ജി.എസ്.ടിക്ക് ബാധകമാണെന്ന് ആർ. ഗോപാൽസാമി, എൻ. ഉഷ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. കേസിൽ ഹരജിക്കാരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ ബ്രാഞ്ച് ഓഫിസ് എൻജിനീയറിങ്, രൂപകല്പന, അക്കൗണ്ടിങ് തുടങ്ങിയ സേവനങ്ങളാണ് ഹെഡ് ഓഫിസിനുവേണ്ടി ചെയ്തു നൽകുന്നത്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article