ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷൻ സിംഗിനെതിരെ പോലീസിൽ പരാതി നൽകിയിട്ടും എഫ്ഐആര്‍ ഇടാനോ കേസെടുക്കാനാ തയാറാവത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഗുസ്തി താരങ്ങള്‍ പ്രതിഷേധവുമായി വീണ്ടും ജന്തര്‍ മന്ദിറിലെത്തി. നേരത്തെ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജന്ദര്‍ മന്ദിറില്‍ സമരം ചെയ്തതിനെ തുടര്‍ന്ന് കായിക മന്ത്രാലയം സമിതിയെ നിയോഗിച്ചിരുന്നെങ്കിലും സമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
ബ്രിജഭൂഷനെതിരെ വനിതാ താരങ്ങൾ ഉൾപ്പെടെ നേരത്തെ ലൈംഗികാരോപണം ഉയർത്തിയിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത താരമടക്കം ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ബ്രിജ്ഭൂഷനെതിരെ പാര്‍ലമെന്‍റ് സ്ട്രീറ്റിലെ താന പൊലീസ് സ്റ്റേഷനില്‍ രണ്ട് ദിവസം മുമ്പ് പരാതി നല്‍കിയെങ്കിലും പരാതിയുടെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനോ കേസ് എടുത്ത് അന്വേഷിക്കാനോ പോലീസ് തയാറാവുന്നില്ലെന്നാണ് ഗുസ്തി താരങ്ങളുടെ പരാതി.