ദില്ലി: വാൾമാർട്ട് പിന്തുണയുള്ള ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായ ഫോൺപേ അതിന്റെ പുതിയ ആപ്പ് സ്റ്റോർ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നിലവിൽ, രാജ്യത്തെ ആൻഡ്രോയിഡ് ആപ്പ് സ്റ്റോർ വിഭാഗത്തിൽ ഗൂഗിളിന്റെ പ്ലേ സ്റ്റോർ ആണ് ആധിപത്യം പുലർത്തുന്നത്. അതിനാൽത്തന്നെ വിപണിയിൽ ഗൂഗിളിനുള്ള വെല്ലുവിളിയാകും ഫോൺപേ.