മുംബൈ: വിമാനത്താവളത്തില്‍ 10 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി 18 യുവതികള്‍ പിടിയില്‍. ഇവര്‍ എല്ലാവരും സുഡാനിൽ നിന്നുള്ളവരാണ്.
ചത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇവർക്ക് പുറമെ, ഒരു ഇന്ത്യക്കാരിയും അറസ്റ്റിലായിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ഏകദേശം 85 ലക്ഷം രൂപ വിലമതിക്കുന്ന 1.42 കിലോ സ്വർണവും 16 ലക്ഷം രൂപയുടെ വിദേശ കറൻസിയും 88 ലക്ഷം രൂപയുടെ ഇന്ത്യൻ നോട്ടുകളും കണ്ടെടുത്തു.
കഴിഞ്ഞ ദിവസം യു.എ.ഇയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന യാത്രക്കാരുടെ സംഘം പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഇന്ത്യയിലേക്ക് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥരുടെ സംഘം വിമാനത്താവളത്തിൽ പരിശോധന നടത്തിയിരുന്നു.തുടർന്നാണിവർ പിടിയിലാവുന്നത്. യുവതികളുടെ ശരീരത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
10 കോടിയുടെ സ്വർണവുമായി 18 യുവതികൾ പിടിയിൽ
