ന്യൂഡൽഹി: സുപ്രീംകോടതി നിരോധിച്ച ശേഷവും മുത്തലാഖ് തുടർന്നതുകൊണ്ടാണ് അത് മൂന്നുവർഷം തടവു ശിക്ഷക്കുള്ള ക്രിമിനൽ കുറ്റമാക്കിയതെന്ന് കേന്ദ്രസർക്കാർ സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു.
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിനെതിരെ സമസ്ത കേരള ജംഇയ്യതുൽ ഉലമ അടക്കമുള്ള കക്ഷികൾ മൂന്നുവർഷം മുമ്പ് സമർപ്പിച്ച ഹരജികൾ നവംബറിൽ പരിഗണിക്കാൻ മാറ്റിവെച്ച ഘട്ടത്തിലാണ് അവക്ക് മറുപടിയായുള്ള കേന്ദ്രത്തിന്റെ പുതിയ സത്യവാങ്മൂലം.
നിയമവിരുദ്ധ വിവാഹ മോചനത്തിന്റെ ഇരകളുടെ പരാതിക്ക് പരിഹാരമായാണ് 2019ൽ വിവാദ നിയമം കൊണ്ടുവന്നതെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിലുണ്ട്. ശിക്ഷക്കുള്ള വ്യവസ്ഥയില്ലെങ്കിൽ ഈ തെറ്റ് ചെയ്യുന്ന മുസ്‍ലിം ഭർത്താക്കന്മാർക്കെതിരെ നടപടി എടുക്കാനാകില്ലെന്നും കേന്ദ്രം അവകാശപ്പെട്ടു.
സുപ്രീംകോടതി നിരോധിച്ച ശേഷവും മുത്തലാഖ് തുടർന്നതിനാൽ ക്രിമിനൽ കുറ്റമാക്കിയെന്ന് കേന്ദ്രം
