കോഴിക്കോട്: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് ഒന്ന് വരെ മഴ തുടരുമെന്നാണ് പ്രവചനം.
എറണാകുളം ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട് നിലനിൽക്കുകയാണ്. വെള്ളിയാഴ്ച വയനാട്ടിലും ശനിയാഴ്ച പാലക്കാട്ടും മഞ്ഞ അലർട്ടുണ്ട്. ഞായറാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് ദിവസവും സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വേനൽമഴ ലഭിച്ചിട്ടുണ്ട്. വരും നാളുകളിൽ വേനൽ മഴ സജീവമാകുമെന്നാണ് പ്രവചനം.
സംസ്ഥാനത്ത് വേനൽമഴ തുടരും; എറണാകുളത്ത് ഇന്ന് മഞ്ഞ അലർട്ട്
