കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്ക് തുടങ്ങുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത്് ടൈറ്റന്‍സിനെ നേരിടും. ഇരുവരും തമ്മില്‍ സീസണില്‍ ആദ്യമായി നേര്‍ക്കുനേര്‍ വന്നപ്പോള്‍ കൊല്‍ക്കത്തയ്ക്കായിരുന്നു ജയം. അഹമ്മാബാദില്‍ നടന്ന മത്സരത്തില്‍ റിങ്കുസിംഗിന്റെ അവസാന ഓവറിലെ തകര്‍പ്പന്‍ പ്രകടനത്തോടെ കൊല്‍ക്കത്ത മൂന്ന് വിക്കറ്റിന് ജയിച്ചിരുന്നു.