തിരുവനന്തപുരം: കഴക്കൂട്ടം മുന്‍ എം എല്‍ എയും കോളേജ് അധ്യാപികയുമായിരുന്ന പ്രൊഫ. നബീസ ഉമ്മാള്‍ (92) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെ നെടുമങ്ങാട്ടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ വൈകുന്നേരം 5 മണിക്ക് മണക്കോട് ജുമാ മസ്ജിദില്‍ നടക്കും.
1987 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സി പി എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ചു. 1991 ലെ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തുനിന്നും എം വി രാഘവനോട് 689 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 1995 ല്‍ നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണായി.
ഭര്‍ത്താവ്: പരേതനായ എം ഹുസൈന്‍കുഞ്ഞ്. മക്കള്‍: റഹിം , ലൈല, സലിം താര പരേതരായ റസിയ, ഹാഷിം.