സെക്രട്ടറിയേറ്റില്‍ തീപിടിത്തം. നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. മൂന്നാം നിലയില്‍ വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് രാവിലെ തീപിടിത്തമുണ്ടായത്. പതിനഞ്ച് മിനിറ്റിനുള്ളില്‍ ഫയര്‍ഫോഴ്‌സ് സംഘമെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയലുകളൊന്നും കത്തി നശിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.