പാലക്കാട്: ട്രെയിൻ തട്ടി കാട്ടാനകൾ ചരിയുന്നത് തടയാൻ പുതിയ സഞ്ചാര പാത നിർമ്മിക്കുകയാണ് റയിൽവെ. പാലക്കാട് വാളയാറിന് സമീപത്താണ് റെയിൽവേ രണ്ട് അടിപ്പാതകൾ നിർമ്മിക്കുന്നത്. കാട്ടാനകൾക്ക് അവയുടെ ആവാസവ്യവസ്ഥയിൽ തന്നെ തുടരാൻ സഞ്ചാര പാത നിർമ്മിക്കുകയാണ് റെയിൽവേയുടെ ലക്ഷ്യം.
ആനക്കൂട്ടങ്ങൾക്ക് സ്വൈര്യ വിഹാരത്തിനായി അടിപ്പാതകൾ നിർമ്മിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ
