സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിക്കുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 99.70 % ആണ് ഇത്തവണത്തെ വിജയശതമാനം. 68604 വിദ്യാര്‍ത്ഥികള്‍ എല്ലാവര്‍ഷത്തിനും എ പ്ലസ് നേടി. കണ്ണൂര്‍ ജില്ലയാണ് വിജയശതമാനം ഏറ്റവും കൂടുതലുളള റവന്യൂ ജില്ല.
ഈ വര്‍ഷം 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 289 വിദ്യാര്‍ഥികളും ഇക്കൊല്ലം പരീക്ഷ എഴുതി.
എസ്എസ് എൽസി; 99.70വിജയശതമാനം, 68604 വിദ്യാർത്ഥികൾക്ക് മുഴുവൻ എ പ്ലസ്
