മുംബൈ: പ്രശസ്ത നടനും മോഡലും കാസ്റ്റിംഗ് ഡയറക്ടറുമായ ആദിത്യ സിംഗ് രാജ്പുത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഇന്ന് ഉച്ചയോടെയാണ് അന്ധേരിയിലെ വീട്ടിലെ ശുചിമുറിയില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കെട്ടിടത്തിന്റെ പതിനൊന്നാം നിലയിലാണ് ആദിത്യ താമസിച്ചിരുന്നത്. ഒരു സുഹൃത്താണ് താരത്തെ കുളിമുറിയില്‍ കണ്ടെത്തിയത്. പിന്നാലെ ഇയാളും കെട്ടിടത്തിന്റെ വാച്ച്മാനും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. താരത്തിന്റെ മരണത്തിന് പിന്നില്‍ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതാണെന്ന റിപ്പോര്‍ട്ടുകളുണ്ട്.