32 C
Trivandrum
Tuesday, May 30, 2023

പുതിയ പാർലിമെന്റ് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്നുള്ള ഹർജി സുപ്രീം കോടതി തള്ളി

Must read

ദില്ലി: പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഹർജി ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോൾ തന്നെ ഹർജിയിൽ ഇടപടേണ്ട കാര്യമില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. പിന്നാലെ ഹർജിക്കാരനോട് വാദിക്കാൻ കോടതി ആവശ്യപ്പെട്ടു. വാദം തുടങ്ങിയ ഘട്ടത്തിൽ തന്നെ ഭരണഘടനയുടെ അനുഛേദം 79 ന് ഉദ്ഘാടനവുമായി എന്ത് ബന്ധമെന്ന് കോടതി ചോദിച്ചു. പിന്നാലെ ഹർജി പിൻവലിച്ചോളാമെന്ന് ഹർജിക്കാരൻ വ്യക്തമാക്കി. ഇതോടെയാണ് ഹർജി തള്ളിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങുകളിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്ത് ഭരണഘടന വിരുദ്ധമാണെന്നാണ് ഹർജിയിൽ ഹർജിക്കാരൻ ആരോപിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്. ഇന്നലെ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി ഇന്ന് വാദം കേട്ടത്.പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധമുയർത്തിയ പശ്ചാത്തലത്തിലാണ് ഹർജി സമർപ്പിച്ചത്. 20 പ്രതിപക്ഷ പാർട്ടികൾ പാർലമെന്റ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബിഎസ്പിയും ജെഡിഎസുമാണ് പ്രതിപക്ഷ നിരയിൽ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കണമെന്ന നിലപാട് ഉയർത്തിയിരിക്കുന്നത്. എന്നാൽ ബിഎസ്‌പി അധ്യക്ഷ മായാവതി അസൗകര്യം കാരണം പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ പാർലമെന്റ് ഉല്ഘാടനം ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ്. നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ചടങ്ങ് കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് നിലപാടെടുത്തിരിക്കുകയാണ്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article