26 C
Trivandrum
Friday, September 22, 2023

പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പണം തുടങ്ങി

Must read

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ ആദ്യദിനം അരലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ് അപേക്ഷ സമര്‍പ്പണം ആരംഭിച്ചത്. രാത്രി ഒമ്പത് വരെയുള്ള കണക്ക് പ്രകാരം 69030 പേര്‍ അപേക്ഷ കണ്‍ഫേം ചെയ്തിട്ടുണ്ട്. ആദ്യ ദിവസം ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ പാലക്കാട് ജില്ലയില്‍ നിന്നാണ്- 7688 പേര്‍. മലപ്പുറം ജില്ലയില്‍ നിന്ന് 7005 പേരും അപേക്ഷകരായുണ്ട്.

അപേക്ഷ സമര്‍പ്പണത്തിന്‍റെ മുന്നോടിയായി 91620 പേര്‍ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ചിട്ടുണ്ട്. ജൂണ്‍ ഒമ്പത് വരെയാണ് അപേക്ഷ സമര്‍പ്പണം. 13ന് ട്രയല്‍ അലോട്ട്മെന്‍റും 19ന് ഒന്നാം അലോട്ട്മെന്‍റും പ്രസിദ്ധീകരിക്കും.

അപേക്ഷകരുടെ എണ്ണം ജില്ല തിരിച്ച്‌:
തിരുവനന്തപുരം -6420, കൊല്ലം- 6855, പത്തനംതിട്ട- 3079, ആലപ്പുഴ- 6782, കോട്ടയം- 3938, ഇടുക്കി- 2256, എറണാകുളം- 6111, തൃശൂര്‍- 4940, പാലക്കാട് -7688, മലപ്പുറം- 7005, കോഴിക്കോട്- 4656, വയനാട്- 1745, കണ്ണൂര്‍- 4530, കാസര്‍കോട്- 3025………………………..

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article