കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പന്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികളെ കാണാതായി. ഒളവണ്ണ സ്വദേശി 17 വയസുള്ള ആദിൽ, സുഹൃത്തായ മറ്റൊരു 17കാരനെയുമാണ് കാണാതായത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. പന്ത് കളിക്കുന്നതിനിടെ കുട്ടികളിലൊരാൾ കടലിൽ പന്തെടുക്കാൻ പോയതായിരുന്നു. എന്നാൽ അടിയൊഴുക്കുള്ള സമയമായതിനാൽ ആദിൽ കടലിൽ അകപ്പെട്ടു. അപകടം കണ്ടു നിന്ന സുഹൃത്ത് ആദിലിനെ രക്ഷിക്കാനായി പിന്നാലെ കടലിലേക്ക് പോയി. രണ്ട് പേരെയും കാണാതാവുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.
കോഴിക്കോട് : ബീച്ചിൽ പന്ത് കളിക്കുന്നതിനിടെ കുട്ടികളെ കാണാതായി
