തിരുവനന്തപുരം: എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെയു ള്ള കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോൺ ഇന്ന് മുഖ്യമ ന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നാലിന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ചടങ്ങ്. ആദ്യഘട്ടത്തിൽ മുപ്പതിനായിരം സർക്കാർ സ്ഥാപനങ്ങളിലും 14,000 വീടുകളിലുമാണ് ലഭ്യമാക്കുക. പിന്നാക്കവിഭാഗങ്ങൾക്ക് സൗജന്യം. ബാക്കിയുള്ളവർക്ക് മിതമായ നിരക്കിൽ നൽകും.