27 C
Trivandrum
Wednesday, October 4, 2023

ഇന്ന് ലോക പരിസ്ഥിതി ദിനം

Must read

പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും ഇതിനായി കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി 1972 മുതല്‍ ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസംഘടന ലോക പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്.

പരിസ്ഥിതി ദിന തീം

‘ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍’ അഥവാ പ്ലാസ്റ്റിക് മലീനീകരണം ചെറുക്കുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം. ലോകം തന്നെ പ്ലാസ്റ്റിക്കിന്റെ പിടിയിലാണ്. ലോകമെമ്പാടും പ്രതിവര്‍ഷം 400 ദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് ഉല്‍പ്പാദിപ്പിക്കപ്പെടുന്നു അതില്‍ പകുതിയും ഒരിക്കല്‍ മാത്രം ഉപയോഗിക്കാനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. അതില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് റീസൈക്കിള്‍ ചെയ്യുന്നത്. അതിനാല്‍ തന്നെ ഭൂമിയുടെ ഏറ്റവും വലിയ ഭീഷണികളിലൊന്നായി പ്ലാസ്റ്റിക് മാറിയിരിക്കുകയാണ്. പ്ലാസ്റ്റിക് മലിനീകരണത്തിന് പരിഹാരം കാണുമെന്ന് പ്രതിജ്ഞയോടെയാണ് ഇത്തവണ പരിസ്ഥിതി ദിനം ആചരിക്കുന്നത്.

ആഗോളതാപനം, കാലാവസ്ഥാമാറ്റം, വംശനാശ ഭീഷണി, മലിനീകരണം തുടങ്ങി നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങളിലൂടെയാണ് ഇന്ന് നമ്മുടെ ഭൂമി കടന്നുപോകുന്നത്. ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ നമ്മുടെ വരും തലമുറ ഏറെ ബുദ്ധിമുട്ടേണ്ടി വരും. പരിസ്ഥിതി ദിനാചരണം കേവലം ഒരി ദിനത്തില്‍ മാത്രം ഒതുക്കേണ്ടതല്ല. എല്ലാ വര്‍ഷവും ജൂണ്‍ 5 ന് നാം മരം നടാറുണ്ട്. എന്നാല്‍ ഇതില്‍ എത്ര മരങ്ങള്‍ പരിപാലിക്കപ്പെടുന്നുണ്ടെന്നും വളരുന്നുണ്ട് എന്നതിനുമാണ് പ്രാധാന്യം നല്‍കേണ്ടത്.
മരം നട്ടാല്‍ മാത്രം പോര അതിനെ വളര്‍ത്തി വലുതാക്കാനും നാം പരിശ്രമിക്കണം.
ഈ ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും വേണ്ടി സൃഷ്ടിച്ച ഭൂമിയെ സംരക്ഷിക്കാന്‍ നാമോരോരുത്തര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്ന് ഓര്‍ക്കുക…

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article