31 C
Trivandrum
Monday, September 25, 2023

കെ-ഫോണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

Must read

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുക, കേരളത്തിലെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവുമാക്കുക എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കെ-ഫോണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍ പ്പിച്ചു. നിയസമസഭാ കോംപ്ലക്‌സിലുള്ള ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു അധ്യക്ഷനായി. സംസ്ഥാന തല ഉദ്ഘാടനത്തിൻ്റെ ഭാഗമായി ജില്ലയിലെ നിയമസഭാമണ്ഡലങ്ങളില്‍ എം.എല്‍.എമാരുടെ നേതൃത്വത്തിൽ ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിച്ചു.

നേമം നിയമസഭാമണ്ഡലതല ഉദ്ഘാടനം, തിരുമല എബ്രഹാം മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിർവഹിച്ചു.
പാറശാല ഇവാന്‍സ് ഹൈസ്‌കൂളില്‍ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ, കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ., കടയ്ക്കാവൂര്‍ എസ്.എന്‍.വി.ജി.എച്ച്.എസ് എസ്സില്‍ വി. ശശി എം.എല്‍.എ. എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article