ന്യൂഡൽഹി: സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍. ലൈംഗികാരോപണം നേരിടുന്ന റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യത്തെ പ്രമുഖ ഗുസ്തിതാരങ്ങളുള്‍പ്പെടെയുളളവര്‍ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ചില്‍ നിന്നുള്ള ബി.ജെ.പി എംപിയാണ് ബ്രിജ് ഭൂഷണ്‍ സിംഗ്. ട്വിറ്ററിലൂടെയാണ് അനുരാഗ് താക്കൂര്‍ പ്രതിഷേധക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. വിഷയങ്ങള്‍ ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഗുസ്തിതാരങ്ങളെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് അനുരാഗ് താക്കൂര്‍
