ഇന്ത്യയിൽ ഉടൻ സാമ്പത്തിക മാന്ദ്യമുണ്ടാകില്ലെന്ന് 31 ശതമാനമാളുകൾ വിശ്വസിക്കുന്നതായി ആക്സിസ് മൈ ഇന്ത്യ സർവേഫലം. 2023 ൽ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമെന്ന് പലരും കരുതുന്നതായും സർവേഫലം സൂചിപ്പിക്കുന്നു. മറ്റ് ആഗോള സമ്പദ്‌വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോൾ, തങ്ങളെ ജോലിയിലെ പിരിച്ചുവിടലുകൾ വലിയ തോതിൽ ബാധിച്ചിട്ടില്ല എന്ന് സർവേയിൽ പങ്കെടുത്തവരിൽ നല്ലൊരു ശതമാനം പേരും അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്തവരിൽ ചെറിയൊരു വിഭാഗം എഐ ടൂളുകളെ പിന്തുണക്കുന്ന സമീപനമാണ് സ്വീകരിച്ചത്. എന്നാൽ ഭൂരിഭാഗം പേരും ഇത്തരം ടൂളുകളെക്കുറിച്ച് തങ്ങൾക്ക് അറിയില്ല എന്നാണ് പ്രതികരിച്ചത്. എഐ ടൂളുക ജോലിഭാരം കുറയ്ക്കുന്നതിനും സമയം ലാഭിക്കുന്നതിനും സഹായിക്കും എന്നും ചിലർ അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്തവരിൽ, 22 ശതമാനം പേരാണ് ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതികരിച്ചത്. 31 ശതമാനം പേർ ഇന്ത്യ മാന്ദ്യത്തെ അഭിമുഖീകരിക്കില്ലെന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 19 ശതമാനം പേരാണ് തങ്ങൾ ഒരു പരിധിവരെ അത് പ്രതീക്ഷിക്കുന്നതായി പറഞ്ഞത്. ബാക്കിയുള്ളവർ ഇക്കാര്യത്തിൽ തങ്ങൾക്ക് അത്ര ഉറപ്പില്ലെന്നാണ് പ്രതികരിച്ചത്.
ആക്സിസ് മൈ ഇന്ത്യ സർവേഫലം : ഇന്ത്യയിൽ ഉടൻ സാമ്പത്തിക മാന്ദ്യമുണ്ടാകില്ലെന്ന് 31% വിശ്വസിക്കുന്നു.
