ന്യൂഡൽഹി: കാനഡയിൽ ഇന്ദിരാഗാന്ധിയുടെ വധം ‘ആഘോഷിച്ച’ സംഭവത്തിൽ രൂക്ഷവിമർശനമുന്നയിച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. വോട്ടിനുവേണ്ടി വിഘടനവാദികൾക്കും തുടർച്ചയായി ഇടംനൽകുന്നത് കാനഡയ്ക്ക് നല്ലതല്ലെന്നും ഉഭയകക്ഷി ബന്ധത്തിന് അത് ദോഷംചെയ്യുമെന്നും ജയ്ശങ്കർ മുന്നറിയിപ്പുനൽകി. ബ്രാംപ്റ്റണിൽ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ പ്രകടനത്തിലാണ് ഇന്ദിരാഗാന്ധി വധത്തിന്റെ ഫ്‌ളോട്ട് അവതരിപ്പിച്ചത്. സംഭവത്തിൽ ശക്തമായ ഇടപെടൽ വേണമെന്ന് ജയ്ശങ്കറിനോട് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. മോദിസർക്കാരിന്റെ ഒമ്പതുവർഷത്തെ ഭരണത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിലായിരുന്നു ജയ്ശങ്കറിന്റെ പ്രതികരണം..
ഇന്ദിരാ വധം ‘ആഘോഷിക്കൽ’: കാനഡയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രം
