Connect with us

NEWS

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Published

on

കേരളത്തിൽ ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. എട്ടു ജില്ലകളില്‍ ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

ജൂണ്‍ 12 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട്് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മിതമായ മഴയ്ക്കും സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഇന്നലെ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ ശരാശരി മഴ ലഭിക്കുന്നതിനുള്ള എല്ലാ അന്തരീക്ഷ ഘടകങ്ങളും അനുകൂലമാണെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. അതേസമയം, മധ്യ-കിഴക്കന്‍ അറബിക്കടലില്‍ വീശുന്ന ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്രമായി വടക്ക് ദിശയില്‍ സഞ്ചരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

KERALA

സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

Published

on

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നടൻ അർജുൻ അശോകനുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. നടൻമാരായ സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്കും ബൈക്ക് യാത്രികരായ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു.

കൊച്ചി എം.ജി റോഡിൽ ഇന്ന് പുലർച്ചെ 1.30ഓടെ സിനിമ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. അർജുനും സംഘവും ഉണ്ടായിരുന്ന കാർ ഓടിച്ചിരുന്നത് സിനിമയുടെ സ്റ്റണ്ട് മാസ്റ്ററാണെന്നും വിവരമുണ്ട്. നിസ്സാര പരിക്കേറ്റ താരങ്ങൾ ആശുപത്രിയിൽ ചികിത്സ തേടി.ഇതിനിടെ റോഡരുകിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലും കാർ തട്ടിയിരുന്നു. ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്.

നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തലകീഴായി മറിഞ്ഞ കാർ മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിക്കുകയും ചെയ്തിട്ടുണ്ട്. തലകീഴായി മറിഞ്ഞ ചലച്ചിത്ര പ്രവർത്തകരുടെ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിൽ ഇടിച്ചാണ് നിന്നത്

Continue Reading

KERALA

കൊല്ലത്ത് മകന്റെ ക്രൂര മർദ്ദനത്തിൽ കിടപ്പുരോഗിയായ അച്ഛൻ മരിച്ചു

Published

on

കൊല്ലം: പരവൂരിൽ മകന്റെ മർദ്ദനമേറ്റ് കിടപ്പുരോഗിയായ അച്ഛൻ മരിച്ചു. പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വീട്ടിൽ എത്തിയ ശരത്ത് അച്ഛൻ ശശിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി മർദ്ദനമേറ്റ ശശിയെ ബന്ധുക്കളാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കേളേജിലേക്ക് റെഫർ ചെയ്തെങ്കിലും വീട്ടിലേക്ക് തന്നെ മടക്കി കൊണ്ടു പോയി. ഇന്നലെ പുലർച്ചെയോടെ ശശി മരിച്ചു. ബന്ധുക്കളുടെ മൊഴിയുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിലാണ് മകനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

KERALA

മണപ്പുറം തട്ടിപ്പിൽ പ്രതി ധന്യ ഓൺലൈൻ റമ്മിക്ക് അടിമ, പണം ഉപയോഗിച്ചത് ധൂർത്തിനും ആഡംബരത്തിനും

Published

on

തൃശൂർ: മണപ്പുറം തട്ടിപ്പ് കേസിലെ പ്രതി ധന്യാ മോഹൻ തട്ടിപ്പ് പണം ഉപയോഗിച്ചത് ധൂർത്തിനും ആഡംബരത്തിനുമെന്ന് പൊലീസ്. ധന്യ ഓൺലൈൻ റമ്മിക്ക് അടിമയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

2 കോടിയുടെ ഓൺലൈൻ റമ്മി ഇടപാട് വിവരങ്ങൾ ധന്യയോട് ഇൻകം ടാക്സ് തേടിയിട്ടുണ്ടെങ്കിലും വിവരങ്ങള്‍ ധന്യ കൈമാറിയിട്ടില്ല. 2 കൊല്ലത്തിനിടെയാണ് ധന്യ വലപ്പാട് സ്ഥലം വാങ്ങിയത്. വലപ്പാട്ടെ വീടിന് മുന്നിലെ 5 സെന്റ് വാങ്ങിയെങ്കിലും ആധാരം നടത്തിയില്ല. തട്ടിപ്പ് തുടങ്ങിയങ്ങിയതിന് പിന്നാലെ വിദേശത്തായിരുന്ന ധന്യയുടെ ഭർത്താവ് നാട്ടിലെത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.

Continue Reading

Latest

KERALA3 hours ago

സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നടൻ അർജുൻ അശോകനുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. നടൻമാരായ സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്കും ബൈക്ക് യാത്രികരായ രണ്ട്...

KERALA20 hours ago

കൊല്ലത്ത് മകന്റെ ക്രൂര മർദ്ദനത്തിൽ കിടപ്പുരോഗിയായ അച്ഛൻ മരിച്ചു

കൊല്ലം: പരവൂരിൽ മകന്റെ മർദ്ദനമേറ്റ് കിടപ്പുരോഗിയായ അച്ഛൻ മരിച്ചു. പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വീട്ടിൽ എത്തിയ ശരത്ത് അച്ഛൻ...

KERALA22 hours ago

മണപ്പുറം തട്ടിപ്പിൽ പ്രതി ധന്യ ഓൺലൈൻ റമ്മിക്ക് അടിമ, പണം ഉപയോഗിച്ചത് ധൂർത്തിനും ആഡംബരത്തിനും

തൃശൂർ: മണപ്പുറം തട്ടിപ്പ് കേസിലെ പ്രതി ധന്യാ മോഹൻ തട്ടിപ്പ് പണം ഉപയോഗിച്ചത് ധൂർത്തിനും ആഡംബരത്തിനുമെന്ന് പൊലീസ്. ധന്യ ഓൺലൈൻ റമ്മിക്ക് അടിമയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. 2...

KERALA23 hours ago

പത്തനംതിട്ടയിൽ കാറിനു തീപിടിച്ചു ; കണ്ടെത്തിയത് കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ചു. തീയണച്ച ഫയർ ഫോഴ്സ് കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി.വേങ്ങലിൽ പാടത്തോട് ചേർന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം....

KERALA1 day ago

കൺമഷിക്കൂടിന്റെ അടപ്പ് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുള്ള പെൺകുഞ്ഞ് മരിച്ചു

മുതലമട (പാലക്കാട): കൺമഷിക്കൂടിന്റെ അടപ്പ് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുള്ള പെൺകുഞ്ഞ് മരിച്ചു. മുതലമട പാപ്പാൻചള്ളയിൽ അജീഷ്-ദീപിക ദമ്ബതികളുടെ മകൾ ഋഷികയാണ് മരിച്ചത്.ബുധനാഴ്ച വൈകീട്ടോടെ പാലക്കാട്ടെ സ്വകാര്യ...

KERALA1 day ago

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേരിൽ വൻ തട്ടിപ്പ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തൊഴിലധിഷ്ടിത കോഴ്സുകള്‍ നടത്തുന്നുവെന്ന വ്യാജപ്രചാരണത്തില്‍ കുടുങ്ങി വിമാനത്താവളത്തിന് സമീപത്തെ തദ്ദേശ സ്ഥാപനങ്ങള്‍. സിയാലിന്‍റെ പേരില്‍ രണ്ട് യുവാക്കള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നേരിട്ടെത്തിയാണ് ജനപ്രതിനിധികളെയടക്കം...

KERALA2 days ago

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലും ഇനി യു പി ഐ വഴി പണമടയ്ക്കാം

തിരുവനന്തപുരം : സർക്കാർ ഓഫീസുകളിലും ഇനി യു പി ഐ വഴി പണമടയ്ക്കാൻ അനുമതി നൽകി ​ധനവകുപ്പ്. ഇപ്പോൾ ഇ-രസീതുകൾ വഴിയാണ് സ്വീകരിക്കുന്നത്. ഇ-രസീതുകൾ പ്രകാരമുള്ള തുക...

KERALA3 days ago

തിരുവനന്തപുരം മംഗലപുരത്ത് കാട്ടുപോത്തിനെ കണ്ടെത്തി

തിരുവനന്തപുരം : മംഗലപുരം തലയ്ക്കോണത്ത് ടെക്നോ സിറ്റിക്ക് സമീപത്തെ പുരയിടങ്ങളിൽ മേഞ്ഞു നടക്കുകയായിരുന്നു കാട്ടുപോത്ത്.ഹോസ്റ്റലിൽ താമസിക്കുന്ന ടെക്നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരുമാണ് വൈകുനേരം ആറരയോടെ പോത്തിനെ കണ്ടത്ആദ്യം...

KERALA3 days ago

അമീബിക് മസ്‌തിഷ്‌ക ജ്വരം: കോഴിക്കോട് 2 കുട്ടികൾ ചികിത്സയിൽ തുടരുന്നു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരമെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞ രണ്ടു കുട്ടികള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്നു. ഇതില്‍ കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്റിലേറ്ററിലാണ്....

KERALA3 days ago

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം: കൃത്യവിലോപം നടത്തിയ ഹെൽത്ത് ഇൻസ്പെക്ടറെ മേയര്‍ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ ഗുരുതര കൃത്യവിലോപം നടത്തിയ തിരുവനന്തപുരം കോര്‍പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടറെ മേയര്‍ സസ്പെൻ്റ് ചെയ്തു. തോടിന്‍റെ തമ്പാനൂർ ഭാഗം ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ...

Trending