കൊച്ചി: വൈദ്യുതി നിരക്ക് കൂട്ടിയ കെഎസ്ഇബിയുടെ പതിവ് തന്ത്രത്തിന് ഹൈക്കോടതിയുടെ സ്റ്റേ. യൂണിറ്റിന് 25 പൈസ മുതൽ 80 പൈസ പൈസ വരെ വർദ്ധിപ്പിച്ച് കെഎസ്ഇബി ഉത്തരവിറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ താൽകാലിക സ്‌റ്റേ തിരിച്ചടിയായിരിക്കുന്നത്.
വ്യവസായ ഉപഭോക്താക്കളുടെ സംഘടനയായ ഹൈടെൻഷൻ, എക്ട്രാ ഹൈടെൻഷൻ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്‌സ് അസോസിയേഷനുകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ജൂലൈ 10-ന് ജസ്റ്റിസ് സിഎസ് ഡയസ് കേസ് വീണ്ടും പിരഗണിക്കുന്നത് വരെ നിരക്ക് കൂട്ടാൻ പാടില്ല എന്നാണ് ഉത്തരവ്. നിരക്ക് കൂട്ടുന്നതിനുള്ള ബോർഡ് അപേക്ഷയിൽ റഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് മെയ് 16-ന് പൂർത്തിയായിരുന്നു. നിലവിലെ താരിഫ് കാലാവധി ജൂൺ 30-ന് അവസാനിക്കുന്നതിനാൽ ജൂലൈ ഒന്ന് മുതൽ വർദ്ധന നിലവിൽ വരാനിരിക്കെയാണ് കോടതി ഉത്തരവ്.