31 C
Trivandrum
Monday, September 25, 2023

സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്ന 101 ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍ പ്ലേ സ്റ്റോര്‍

Must read

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ നിരവധി ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍ പ്ലേ സ്റ്റോര്‍. അടുത്തിടെ ചില ആന്‍ഡ്രോയിഡ് ആപ്പുകളിലൂടെ സ്വകാര്യവ്യക്തികളുടെ വിവരം ചോര്‍ന്നിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്ലേസ്റ്റോറിന്റെ നീക്കം. സുരക്ഷാ ഗവേഷകരായ ഡോ.വെബ്ബാണ്് സ്വകാര്യ വ്യക്തികളുടെ വിവരം ചേര്‍ത്തുന്നുവെന്ന തരത്തില്‍ സ്‌പൈ വെയര്‍ ആപ്ലിക്കേഷനെ കണ്ടെത്തിയത്. നിരവധി ജനപ്രിയ ആപ്പുകളില്‍ കടന്നു കയറിയ സ്പിന്‍ ഓകെ (SpinOk) എന്ന സ്‌പൈവെയര്‍ ഉപയോക്താക്കളുടെ ഉപകരണങ്ങളില്‍ കടക്കുന്നു. പിന്നാലെ ഉപയോക്താക്കള്‍ അറിയാതെ ഇവരുടെ സ്റ്റോര്‍ ചെയ്ത സ്വകാര്യ ഡാറ്റ ചോര്‍ത്തുന്നു. പിന്നീട് ഇവ വിദൂര സെര്‍വറുകളിലേക്ക് അയയ്‌ക്കുന്നു എന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.


ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത 101 ആന്‍ഡ്രോയിഡ് ആപ്പുകളിലാണ് സ്‌പൈവെയര്‍ കണ്ടെത്തിയത്. ഇക്കാര്യം ഡോ. വെബ് അവകാശപ്പെടുന്നുണ്ട്. പ്ലേ സ്റ്റോറില്‍ നിന്ന് മൊത്തം 421,290,300 തവണയായി ഡൗണ്‍ലോഡ് ചെയ്ത ആപ്പുകളിലാണ് വിവരങ്ങള്‍ ചേര്‍ത്തുന്നുവെന്ന പ്രശ്‌നം കണ്ടെത്തിയത്. ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി രസകരമായ സമ്മാനങ്ങള്‍, ഗെയിമുകള്‍, റിവാര്‍ഡുകള്‍ എന്നിവ നേടാനാകുന്ന തരത്തിലുള്ള രീതികള്‍ ഉള്‍പ്പെടുത്തിയാണ് ആപ്പുകളുടെ യൂസര്‍ ഇന്റര്‍ഫേസുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഇതിന്റെ മറവിലാണ് ഉപയോക്താക്കളുടെ പ്രവര്‍ത്തനങ്ങള്‍ സ്‌പൈവെയര്‍ ട്രാക്ക് ചെയ്തുകൊണ്ടിരുന്നത്. ഇത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത്തരം ആപ്പുകളെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഈ ആപ്പുകള്‍ ഫോണിലുണ്ടെങ്കില്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പ്ലേ സ്റ്റോര്‍ നീക്കം ചെയ്ത ആപ്പുകളില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്ന നിരവധി ആപ്പുകളുണ്ട്. Noizz, Zapya,VFly, MVBit, Biugo, Crazy Drop, Cashzine, Fizzo Novel, CashEM, Tick, Vibe Tik, Mission Guru, Lucky Jackpot Pusher, Domino Master എന്നിവയാണ് ഇതില്‍ ഏറ്റവും അധികം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ആപ്പുകള്‍.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article