31 C
Trivandrum
Monday, September 25, 2023

സംസ്ഥാനത്ത് പച്ചക്കറിക്കും, മീനിനും, ഇറച്ചിക്കും തീ വില

Must read

തിരുവനന്തപുരം. ചിക്കൻ കിലോക്ക് 260 രൂപ , മത്തിക്ക് കിലോക്ക് 250 രൂപ ട്രോളിംങ് നിരോധനത്തിന്റെ മറപറ്റി സംസ്ഥാനത്ത് പച്ചക്കറിക്കും, മീനിനും, ഇറച്ചിക്കും വില കുതിച്ച് ഉയരുന്നു.
തക്കാളി, ഇഞ്ചി,വെളുത്തുള്ളി, ക്യാരറ്റ് എന്നിവക്ക് റെക്കോർഡ് വില വർദ്ധനവ് ആണ്.
അതെ സമയം ഹോർട്ടി കോപ്പുകളിൽ പച്ചക്കറികൾക്ക് മര്യാദ വിലയാണ്. പക്ഷേ ഹോര്‍ട്ടികോര്‍പ് സ്റ്റാളുകള്‍ വ്യാപകമല്ലാത്തത് മൂലം ജനത്തിന് കഴുത്തറപ്പന്‍ കച്ചവടക്കാരെ ആശ്രയിക്കാതെ തരമില്ല.

ജനങ്ങള്‍ നിത്യേന ഉപയോഗിക്കുന്ന പച്ചക്കറികൾക്കാണ് തീ വില.തക്കാളി,വെളുത്തുള്ളി,പച്ചമുളക്,ക്യാരറ്റ്,വെണ്ടയ്ക്ക,മുരിങ്ങ എന്നിങ്ങനെ നീളുന്നു വില വർദ്ധിച്ച പച്ചക്കറികളുടെ നിര.ഇന്നലത്തെ വിലയനുസരിച്ച് മൊത്ത കച്ചവടക്കാരിൽ തക്കാളിക്ക് 870 രൂപയാണ് വില.

ക്യാരറ്റ് 61,ചെറിയ ഉള്ളി 62,വെളുത്തുള്ളി 110,മുളക് 85,ബീൻസ് 70,മുരിങ്ങ 40,പാവയ്ക്ക 54,പയർ 45,മല്ലി ഇല 110,എന്നിങ്ങനെ നീളുന്നു വില വിവര പട്ടിക. കഴിഞ്ഞ മാസം ഇതേ സാധനങ്ങൾക്ക് നേർ പകുതിയായിരുന്നു വില.

ടോളിംഗ് നിരോധനം തുടങ്ങിയതോടെ മീൻ കിട്ടാനില്ല. ഏറ്റവും വില കുറവിൽ കിട്ടുന്ന മത്തിക്ക് റിട്ടെയ്ൽ വില കിലോയ്ക്ക് 250 രൂപ മുതൽ 300 വരെയാണ്.ചെറിയ അയല 270,ചെമ്മീൻ 260 എന്നിങ്ങനെ നീളുന്നു. ഈ അവസരം മുതലെടുത്ത് പുറത്തുനിന്നും വിഷമല്‍സ്യവും യഥേഷ്ടം എത്തുന്നുണ്ട്.

ചിക്കനാണങ്കിൽ 260 കടന്നു.അതെ സമയം ഹോർട്ടികോർപ്പുകളിൽ വില കുറവാണ്.കാലാവസ്ഥയിൽ വന്ന മാറ്റമാണ് വില വർദ്ധനവിന് കാരണം എന്നാണ് കച്ചവടക്കാർ പറയുന്നത്.എന്നാൽ കൃത്രിമ വിലക്കയറ്റം ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നതായുള്ള ആരോപണവും ഉയരുന്നുണ്ട്

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article