Connect with us

NEWS

മാർച്ചിൽ എയർ ഇന്ത്യ നടത്തിയ വിമാന കരാറിനേക്കാൾ വലിയ ഓർഡറുമായി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ.

Published

on


ദില്ലി: ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഓർഡർ നല്കാൻ ഒരുങ്ങി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ. 500 എയർബസ് എ320 നിയോ ഫാമിലി വിമാനങ്ങളുടെ ഓർഡർ ഇന്ന് എയർലൈൻ ബോർഡ് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇക്കണോമിക് ടൈംസ് ചെയ്തു. എയർബസ് എ320 നിയോ ഫാമിലിയിൽ A320 നിയോ, A321 നിയോ A321 എക്സ് എൽ ആർ വിമാനങ്ങൾ ഉൾപ്പെടുന്നു. ഓർഡറിന്റെ മൂല്യം ഏകദേശം 500 ബില്യൺ ഡോളറായിരിക്കും, എന്നാൽ വലിയ ഓർഡറുകൾക്ക് കനത്ത കിഴിവ് ലഭിക്കുന്നതിനാൽ യഥാർത്ഥ മൂല്യം ചെറുതായിരിക്കുമെന്ന് റിപ്പോർട്ടുണ്ട്.മാർച്ചിൽ എയർ ഇന്ത്യ നടത്തിയ വിമാനം കരാറിനേക്കാൾ വലുതായിരിക്കും ഇത്. ടാറ്റായുടെ ഉടമസ്ഥതയിലെത്തി ഒരു വർഷത്തിന് ശേഷം 70 ബില്യൺ ഡോളറിന്റെ 470 വിമാനങ്ങൾക്ക് എയർ ഇന്ത്യ ഓർഡർ നൽകിയിരുന്നു.

2030 ഓടെ iഇൻഡിഗോയുടെ ഏകദേശം 100 വിമാനങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കും. അങ്ങനെ വരുമ്പോൾ അടുത്ത പത്ത് വർഷത്തിനുള്ളിൽ ടാർഗെറ്റുചെയ്‌ത 700-ലധികം ഫ്ലൈറ്റ് എന്ന ലക്‌ഷ്യം പൂർത്തീകരിക്കാൻ പുതിയ വിമാനങ്ങൾ ആവശ്യമാണ്ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണി വിഹിതത്തിന്റെ 60 ശതമാനവും ഇൻഡിഗോയുടെതാണ്.
ഓർഡറിലെ 500 വിമാനങ്ങളിൽ 300 എണ്ണം എ 321 നിയോ, എ 321 എക്‌സ്‌എൽആർ വിമാനങ്ങളായിരിക്കും. ഈ വിമാനങ്ങൾക്ക് എട്ട് മണിക്കൂർ വരെ പ്രവർത്തിപ്പിക്കാൻ കഴിയും, യൂറോപ്പിലേക്ക് പ്രവർത്തനം വിപുലീകരിക്കാനുള്ള എയർലൈനിന്റെ പദ്ധതിയുടെ ഭാഗമാണിത്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുമായി നേരിട്ടുള്ള മത്സരത്തിലാണ്. ഇൻഡിഗോ

Click to comment

You must be logged in to post a comment Login

Leave a Reply

NEWS

ഒഡിഷയിൽ നിന്ന് കുറഞ്ഞ വിലയിൽ കൊണ്ട് വന്ന കഞ്ചാവ് ;ലക്ഷ്യം വിദ്യാർത്ഥികൾ-കോട്ടയത്ത് യുവാവ് പിടിയിൽ

Published

on

കോട്ടയം: ചങ്ങനാശേരിയില്‍ നാലു കിലോഗ്രാം കഞ്ചാവുമായി യുവാവ്പിടിയിൽ. നാട്ടകം സ്വദേശിയായ ഗിരീഷിനെ(27) ആണ് പിടികൂടിയത്.

എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.എസ് പ്രമോദിന്റെ നേത്യത്വത്തിലുള്ള സംഘം പട്രോളിംഗിനിടെ കുറിച്ചി ഔട്ട് പോസ്റ്റിന് സമീപം കെഎസ്ടിപി വെയിറ്റിംഗ് ഷെഡിനടുത്ത് വച്ചാണ് സ്‌കൂട്ടറില്‍ കടത്തികൊണ്ടു വന്ന കഞ്ചാവ് കണ്ടെടുത്തത്.

ഒഡീഷയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി കേരളത്തിലെത്തിച്ച് കൗമാരക്കാര്‍ക്ക് വില്‍പ്പന നടത്തുന്നയാളാണ് പ്രതിയെന്ന് എക്‌സൈസ് അറിയിച്ചു.

Continue Reading

NEWS

പോലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം ;ഡിജിപി യുടെ പുതിയ സർക്കുലർ പുറത്ത്

Published

on

തിരുവനന്തപുരം:പൊലീസ് മാന്യമായി ജനങ്ങളോട് പെരുമാറണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദര്‍വേശ് സാഹിബ് വ്യക്തമാക്കി.

ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ഇപ്പോള്‍ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

ഇതിനു മുമ്പും സമാനമായ രീതിയിൽ സർക്കുലർ ഇറക്കിയിരുന്നു പരിശീലന കാലത്തേ മാന്യമായി പെരുമാറാനുള്ള ബോധവത്ക്കരണം നടത്തണമെന്നും പൊലീസ് പ്രവര്‍ത്തനത്തിന്‍റെ ഓഡിയോ വീഡിയോ പൊതുജനങ്ങള്‍ പകര്‍ത്തിയാല്‍ തടയേണ്ടതില്ലെന്നും സര്‍ക്കുലറിലുണ്ട്.

പൊലീസ് സേനാംഗങ്ങള്‍ പൊതുജനങ്ങളുമായി ഇടപെടുമ്പോള്‍ പാലിക്കേണ്ട മര്യാദയെക്കുറിച്ച് വിവിധ സര്‍ക്കുലറുകളില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ഡിജിപി ഉത്തരവില്‍ വ്യക്തമാക്കുന്നത്.

Continue Reading

NEWS

ഇന്ന് ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത, നാല് ദിവസം മഴ തുട‍ർന്നേക്കും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  ഇടിമിന്നലോടു കൂടിയ മഴക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 4-5  ദിവസം  കേരളത്തിൽ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ അലർട്ടുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

Continue Reading

Latest

LOCAL NEWS2 hours ago

കുറുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്‍റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പാലക്കാട്: മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. 2022 ൽ മലമ്പുഴയിലെ കുറുമ്പാച്ചി മലയിൽ കുടുങ്ങിപ്പോകുകയും തുടർന്ന് രക്ഷാദൗത്യസംഘം...

KERALA7 hours ago

എറണാകുളം കളക്ടറേറ്റിൽ വൈദ്യുതി പുനസ്ഥാപിക്കുന്നതിൽ ഇന്ന് തീരുമാനം

കൊച്ചി: എറണാകുളം കളക്ടറേറ്റിൽ വൈദ്യുതി പുനസ്ഥാപിക്കുന്നതിൽ ഇന്ന് തീരുമാനം ആയേക്കും. പല തവണ നോട്ടീസ് നല്‍കിയിട്ടും വൈദ്യുതി കുടിശിക അടച്ചില്ല എന്ന കാരണത്താലാണ്‌ കളക്ട്രേറ്റ് സമുച്ചയത്തിലെ ഫ്യൂസ്...

LOCAL NEWS1 day ago

ദേശീയ ഷൂട്ടിങ് മത്സരത്തിൽ പിസ്റ്റൾ വിഭാഗത്തിൽ ശ്രീകേശിന് വെള്ളിമെഡൽ

ഗോവ : 2024 ൽ ഗോവയിൽ വച്ച് നടന്ന മാസ്റ്റേഴ്സ് ഗെയിംസ് ദേശീയ ഷൂട്ടിംഗ് മത്സരത്തിൽ പിസ്റ്റൾ വിഭാഗത്തിൽ ശ്രീകേശ് കെ എസ് വെള്ളിമെഡൽ നേടി. 2025...

LOCAL NEWS1 day ago

സോക്സിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതിയെ കസ്റ്റംസ് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വസോക്സിനുള്ളിൽ കുഴമ്പ് രൂപത്തിലും ആഭരണങ്ങളാക്കിയും സ്വർണ്ണം കടത്താൻ ശ്രമിച്ച യുവതിയെ പിടികൂടി. കഴിഞ്ഞ ദിവസം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യുവതി 14 ലക്ഷം...

KERALA1 day ago

മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ച മദനി തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സിലാണ്.  ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ...

KERALA2 days ago

തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവെളി റെയിൽ വേ സ്റ്റേഷൻ സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്തി. കൊച്ചുവെളി റെയിൽ വേ സ്റ്റേഷൻ...

LOCAL NEWS2 days ago

നടുറോഡിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം

ആലപ്പുഴ: ചേർത്തലയില്‍ നടുറോഡിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം. ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. പട്ടണക്കാട് സ്വദേശിനി ആരതിയെയാണ്...

LOCAL NEWS2 days ago

മേരിയെ കാണാതായിട്ട് എട്ട് മണിക്കൂർ

തിരുവനന്തപുരം : തലസ്ഥാനത്തെ ഞെട്ടിച്ച് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ കുട്ടിയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ കൺട്രോൾ റൂമിൽ അറിയിക്കാൻ പൊലീസ് അഭ്യർത്ഥിച്ചു. 0471 2743 195 എന്ന...

SPORTS3 days ago

ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി;രാജ്കോട്ടില്‍ ഇന്ത്യക്ക് വിജയം

രാജ്കോട്ട്: ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് വമ്പൻ റെക്കോർഡ് വിജയം. 557 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ച ശേഷം ഇന്ത്യ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 39.3 ഓവറില്‍ 122...

KERALA3 days ago

ചൂട് കൂടുന്നു. ഇന്നും നാളെയും മൂന്ന് ജില്ലകളില്‍ യെലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. ഇന്നും നാളെയും മൂന്ന് ജില്ലകളില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് യേലോ അലേര്‍ട്ട്. കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന...

Trending