ബുധനാഴ്ച കുവൈത്ത് സാക്ഷ്യംവഹിച്ചത് ദിവസത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പകലിന്. ബുധനാഴ്ച പുലര്‍ച്ചെ 04.49 ന് ഉദിച്ച സൂര്യൻ വൈകുന്നേരം 06:50 വരെ വെളിച്ചം വിതറിയാണ് അസ്തമിച്ചത്.ഇതോടെ പകലിന്റെ ദൈര്‍ഘ്യം 14 മണിക്കൂറുകള്‍ പിന്നിട്ടു.
ബുധനാഴ്ചയോടെ വേനല്‍ക്കാല സീസണ്‍ മാറ്റത്തിന്റെ തുടക്കമായി. ഇനി കുവൈത്തിലെ ആകാശത്തില്‍ സൂര്യന്റെ ചലന ദിശ മാറും. കുവൈത്തിന്‍റെ ഭൂമിശാസ്ത്രപരമായ സ്ഥാനമാണ് ഇതിന് കാരണം. സൂര്യചലനത്തിന് അനുസൃതമായി എല്ലാ വര്‍ഷവും സംഭവിക്കുന്ന പ്രതിഭാസമാണിത്.
സൂര്യ രശ്മികള്‍ ഏറ്റവുമടുത്ത് നേരിട്ട് പതിക്കുന്നതിനാല്‍ അന്തരീക്ഷത്തിലെ താപനില കൂടും. വരുന്ന രണ്ടുമാസം കടുത്ത ചൂടാകും രാജ്യത്ത് അനുഭവപ്പെടുക. സൂര്യന്റെ സഞ്ചാര പാത ഘട്ടം ഘട്ടമായാണ് പൂര്‍വ സ്ഥിതിയിലേക്ക് മാറുക.സെപ്റ്റംബറോടെയാകും ഇതില്‍ മാറ്റമുണ്ടാകുക.
കുവൈത്ത് കൊടും ചൂടിലേക്ക്
