പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ കെ വിദ്യയെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാലാണ് വിദ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിലേക്കാണ് മാറ്റിയത്. അഗളി ഡിവൈഎസ്പി ഓഫീസില്‍ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നിര്‍ജലീകരണമാണ് അസ്വസ്ഥതയ്ക്ക് കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.